Friday, March 14, 2025

HomeMain Storyനാവികസേനയുടെ ഐ എൻ എസ് രൺവീറിൽ പൊട്ടിത്തെറി; മൂന്ന് മരണം

നാവികസേനയുടെ ഐ എൻ എസ് രൺവീറിൽ പൊട്ടിത്തെറി; മൂന്ന് മരണം

spot_img
spot_img

മുംബൈ: ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധ കപ്പല്‍ ഐ എന്‍ എസ് രണ്‍വീറില്‍ പൊട്ടിത്തെറി. മൂന്ന് നാവികര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. മുംബൈ ഡോക് യാര്‍ഡിലാണ് അപകടമുണ്ടായത്.

സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് നാവികസേന അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യന്‍ നാവികസേനയുടെ അഞ്ച് രാജ്പുത് ക്ലാസ് യുദ്ധക്കപ്പലുകളില്‍ നാലാമത്തേതാണ് ഐഎന്‍എസ് രണ്‍വീര്‍. കിഴക്കന്‍ നാവിക കമാന്‍ഡില്‍ നിന്ന് ക്രോസ് കോസ്റ്റ് ഓപ്പറേഷനല്‍ ഡിപ്ലോയ്‌മെന്റിലായിരുന്നു ഐഎന്‍എസ് രണ്‍വീര്‍. തിരികെ ആസ്ഥാനത്തേക്ക് വരാനിരിക്കേയാണ് അപകടമുണ്ടായത്.

കപ്പലിന്റെ അകത്ത് പൊട്ടിത്തെറി ഉണ്ടായ ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ ഉചിതമായ നടപടി സ്വീകരിച്ചുവെന്നും കപ്പലിന് സാരമായ കേടുപാടുകള്‍ പറ്റിയിട്ടില്ലെന്നുമാണ് നാവിക സേനയുടെ ഔദ്യോഗിക പ്രതികരണം

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments