Friday, March 14, 2025

HomeMain Storyഎഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനാഘോഷം: രാജ്‌പഥില്‍ വര്‍ണാഭമായി പരേഡ്

എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനാഘോഷം: രാജ്‌പഥില്‍ വര്‍ണാഭമായി പരേഡ്

spot_img
spot_img

ന്യൂഡല്‍ഹി; കോവിഡ് മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയില്‍, കനത്തസുരക്ഷയില്‍ രാജ്യം വര്‍ണാഭമായി റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു.

റിപബ്ലിക് ദിനാഘോഷങ്ങളുടെ മുഖ്യ ആകര്‍ഷണമായ പരേഡ് രാജ്പഥില്‍ നടന്നു. ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി ആദരം അര്‍പ്പിച്ചതോടെ ആഘോഷങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമായി. സന്ദര്‍ശകരെ ചുരുക്കി, കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ബുധനാഴ്ച രാവിലെ പത്തരയോടെയാണ് റിപബ്ലിക് ദിന പരേഡ് രാജ്പഥില്‍ ആരംഭിച്ചത്.

ലഫ്റ്റനന്റ് ജനറല്‍ വിജയ് കുമാര്‍ മിശ്രയാണ് പരേഡ് കമാന്‍ഡര്‍. 25 നിശ്ചല ദൃശ്യങ്ങള്‍ പരേഡില്‍ അണിനിരക്കും. 75 വിമാനങ്ങളുടെ ഫ്ലൈ പാസ്റ്റും മത്സര പ്രക്രിയയിലൂടെ തിരഞ്ഞെടുത്ത 480 നര്‍ത്തകരുടെ പ്രകടനങ്ങളും പരേഡിലുണ്ട്.

കാണികളുടെ സൗകര്യം കണക്കിലെടുത്ത് ആദ്യമായി പത്ത് വലിയ എല്‍ഇഡി സ്ക്രീനുകളും സ്ഥാപിക്കുന്നുണ്ട്.

സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിവാദ്യം സ്വീകരിച്ചു. കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ പൊതുജനങ്ങള്‍ക്ക് ചടങ്ങുകളില്‍ പ്രവേശനമില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments