Saturday, March 15, 2025

HomeMain Storyപുതിയ കൊറോണ വൈറസ് 'നിയോകോവ്' വരുന്നു; ഓരോ മൂന്ന് രോഗബാധിതരിലും ഒരാൾക്ക് മരണം ഉറപ്പ്‌

പുതിയ കൊറോണ വൈറസ് ‘നിയോകോവ്’ വരുന്നു; ഓരോ മൂന്ന് രോഗബാധിതരിലും ഒരാൾക്ക് മരണം ഉറപ്പ്‌

spot_img
spot_img


ചൈന: ദക്ഷിണാഫ്രിക്കയിലെ പുതിയ തരം കൊറോണ വൈറസ് ‘നിയോകോവ്’ (NeoCoV) നെ സംബന്ധിച്ച്‌ മുന്നറിയിപ്പ് നല്‍കി വുഹാന്‍ (ചൈന) ശാസ്ത്രജ്ഞര്‍.

നിയോകോവില്‍ ഉയര്‍ന്ന മരണനിരക്കും വ്യാപന നിരക്കുമാണ് ഗവേഷകര്‍ വിലയിരുത്തുന്നത്‌. റിപ്പോര്‍ട്ട് അനുസരിച്ച്‌ നിയോകോവ് വൈറസ് പുതിയതല്ല.

മെര്‍സ് കോവ്‌ വൈറസുമായി ബന്ധപ്പെട്ടിരിക്കുന്ന ‘നിയോകോവ്’ 2012 ലും 2015 ലും മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങളില്‍ കണ്ടെത്തി, ഇത് മനുഷ്യരില്‍ കൊറോണ വൈറസിന് കാരണമാകുന്ന സാര്‍സ് കോവ്‌-2 ന് സമാനമാണ്.

ദക്ഷിണാഫ്രിക്കയിലെ ഒരു തരം വവ്വാലുകളിലാണ്‌ നിയോകോവിനെ കണ്ടെത്തിയത്‌. ഈ വൈറസ്‌
ഇതുവരെ മൃഗങ്ങള്‍ക്കിടയില്‍ മാത്രമേ പടര്‍ന്നിട്ടുള്ളൂവെന്നാണ് അറിയപ്പെട്ടിരുന്നത്, ബയോആര്‍ക്‌സിവ് വെബ്‌സൈറ്റില്‍ പ്രീപ്രിന്റ് ആയി പ്രസിദ്ധീകരിച്ച ഒരു പഠനം നിയോകോവിയും അതിന്റെ അടുത്ത ബന്ധുവായ പിഡിഎഫ്-2180-കോവിയും മനുഷ്യരെ ബാധിക്കുമെന്ന് കണ്ടെത്തി.

വുഹാന്‍ യൂണിവേഴ്സിറ്റിയിലെയും ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോഫിസിക്സിലെയും ഗവേഷകര്‍ പറയുന്നതനുസരിച്ച്‌, മനുഷ്യകോശങ്ങളിലേക്ക് നുഴഞ്ഞുകയറാന്‍ വൈറസിന് ഒരു മ്യൂട്ടേഷന്‍ മാത്രമേ ആവശ്യമുള്ളൂ.

’ നിയോകോവ് ‘ ഉയര്‍ന്ന മരണനിരക്കും നിലവിലെ കൊറോണ വൈറസിനെക്കാള്‍ ഉയര്‍ന്ന വ്യാപന നിരക്കും സംയോജിപ്പിക്കുന്നു. ഓരോ മൂന്ന് രോഗബാധിതരില്‍ ഒരാള്‍ മരിക്കുന്നു.ചൈനീസ് ഗവേഷകര്‍ പറയുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments