Friday, February 21, 2025

HomeMain Storyബിഷപ്പിനെ വിട്ടപ്പോള്‍ വിവാദം, തീവ്രവാദ കേസിലെ പ്രതിയെ വിട്ടപ്പോള്‍ ചര്‍ച്ചയില്ല, ചങ്ങനാശേരി അതിരൂപത

ബിഷപ്പിനെ വിട്ടപ്പോള്‍ വിവാദം, തീവ്രവാദ കേസിലെ പ്രതിയെ വിട്ടപ്പോള്‍ ചര്‍ച്ചയില്ല, ചങ്ങനാശേരി അതിരൂപത

spot_img
spot_img

ചങ്ങനാശേരി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ട കോടതി വിധിയില്‍ പ്രതിഷേധിച്ചവര്‍ തടിയന്റവിട നസീറിനെ കുറ്റവിമുക്തനാക്കിയപ്പോള്‍ എന്താണ് മിണ്ടാത്തതെന്ന് ചോദ്യം. ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ തോമസ് തറയിലാണ് സമൂഹമാധ്യമത്തില്‍ ചോദ്യം ഉന്നയിച്ചത്.

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടുകൊണ്ട് രണ്ടാഴ്ച മുമ്പാണ് കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വിധി പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ തടിയന്റവിടെ നസീര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. ഈ സംഭവം ചൂണ്ടിക്കാട്ടിയാണ് ബിഷപ്പ് തോമസ് തറയില്‍ വിമര്‍ശനം ഉന്നയിക്കുന്നത്.

ബിഷപ്പിനെ വെറുതെ വിട്ടപ്പോള്‍ നിരവധിപേരാണ് വിമര്‍ശനം ഉന്നയിച്ച് രംഗത്തുവന്നത്. എന്നാല്‍ അതിലും പ്രധാനപ്പെട്ട ഒരു തീവ്രവാദ കേസിലെ പ്രതിയെ വെറുതെ വിടുമ്പോള്‍ ഒരു ചര്‍ച്ചയും ആരും നടത്തിയില്ല എന്ന് തോമസ് തറയില്‍ പറയുന്നു. മാധ്യമങ്ങള്‍ക്കും സാംസ്‌കാരിക നായകന്‍മാര്‍ക്കും ബുദ്ധിജീവികള്‍ക്കും മുന്‍ ജഡ്ജിമാര്‍ക്കും എതിരെയാണ് തോമസ് തറയില്‍ നിലപാട് വ്യക്തമാക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ:

പ്രമാദമായൊരു കേസില്‍ പ്രതികളെ വെറുതെ വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവായി. കോഴിക്കോട് ഇരട്ട സ്‌ഫോടന കേസിലായിരുന്നു വിധി. മാധ്യമങ്ങളിലൊന്നും ആ വിധിയെ വിമര്ശിച്ചുകൊണ്ടോ ജഡ്ജിമാരെ വിമര്ശിച്ചുകൊണ്ടോ ഒരു ചര്‍ച്ചയും കണ്ടില്ല. രണ്ടാഴ്ച മുമ്പ് ഒരു തെളിവുമില്ലെന്നു കണ്ടു ഒരു കത്തോലിക്കാ ബിഷപ്പിനെ കോടതി വെറുതെ വിട്ടു.

മാധ്യമങ്ങളും സാംസ്‌കാരിക നായകന്മാരും ബുദ്ധിജീവികളും മുന്‍ ജഡ്ജിമാരും ദിവസങ്ങളോളം ബിഷപ്പിനെയും അദ്ദേഹത്തെ വെറുതെ വിട്ട കോടതിയേയും വിമര്‍ശിച്ചു ചാനലുകളില്‍ നിറഞ്ഞു. ക്രിസ്ത്യാനികള്‍ക്കെതിരെ ഒരു പൊതു ബോധം സൃഷ്ടിക്കാന്‍ ഇവിടെ തല്‍പരകക്ഷികള്‍ ആളും അര്‍ത്ഥവും ഒഴുക്കുന്നു എന്നതിന് ഇതിലും വലിയ തെളിവ് വേണോ സത്യത്തെ ഉപാസിക്കേണ്ട മാധ്യമങ്ങളുടെ നിറം മാറ്റമാണ് ഏറ്റവും നിന്ദ്യമായി തോന്നിയത്. സത്യത്തിനല്ല, ചില തോന്നലുകള്‍ക്കും തോന്നിപ്പിക്കലുകള്‍ക്കുമാണ് മാറുന്ന കാലത്തു കൂടുതല്‍ മാര്‍ക്കറ്റ്. സത്യമേവ ജയതേ!

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments