Monday, December 23, 2024

HomeNewsKeralaകേരളത്തിലും നടക്കുന്നത് കുടുംബാധിപത്യവും അഴിമതിയും: മോദി

കേരളത്തിലും നടക്കുന്നത് കുടുംബാധിപത്യവും അഴിമതിയും: മോദി

spot_img
spot_img

തൃശൂര്‍: അഴിമതി അടക്കം വിവിധ കാര്യങ്ങളില്‍ ഇടതും കോണ്‍ഗ്രസും ഒന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസും ഇടതും തമ്മില്‍ പേരില്‍ മാത്രമാണ് വ്യത്യാസമുള്ളത്. കേരളത്തില്‍ അഴിമതിയും കുടുംബാധിപത്യവുമാണ് നടക്കുന്നത്. ‘ഇന്ത്യ’ മുന്നണിയിലൂടെ ഇവരുടെ നിലപാട് വ്യക്തമായി. കേരളത്തിലെ ജനങ്ങള്‍ക്ക് ഇത് മനസിലായി. കേരളത്തില്‍ വികസനം സാധ്യമാകണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണമെന്ന് ജനങ്ങള്‍ക്ക് മനസിലായിയെന്നും മോദി പറഞ്ഞു.

സംസ്ഥാനങ്ങളുടെ വികസനത്തിലൂടെയാണ് രാജ്യത്തിന്റെ വികസനം സാധ്യമാകുക എന്ന് ചിന്തിക്കുന്നവരാണ് ബിജെപി സര്‍ക്കാര്‍. രാജ്യത്ത് റോഡുകളും വിമാനത്താവളങ്ങളും നിര്‍മ്മിച്ചു. എന്നാല്‍ ഇവിടെ മോദി വിരോധത്തിന്റെ പേരില്‍ ഒന്നും നടക്കുന്നില്ല. കൊള്ള നടത്താനുള്ള സ്വാതന്ത്ര്യമാണ് അവര്‍ക്ക് വേണ്ടത്. ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വര്‍ണക്കളളക്കടത്ത് നടന്നത് എന്ന് എല്ലാവര്‍ക്കും അറിയാം.

അടിസ്ഥാന സൗകര്യവികസനത്തിന് വേണ്ടി നല്‍കിയ പണത്തിന്റെ കണക്ക് പോലും ചോദിക്കരുത് എന്നാണ് അവര്‍ പറയുന്നത്. കേന്ദ്ര പദ്ധതികള്‍ക്ക് വരെ അവര്‍ തടസം സൃഷ്ടിക്കുന്നുവെന്നും മോദി ആരോപിച്ചു. ബിജെപി തൃശൂരിൽ സംഘടിപ്പിച്ച ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments