ഇറാഖില്‍ ഇറാനുമായി ബന്ധമുള്ള സായുധ ഷിയാ സംഘടനയുടെ ഉന്നത നേതാവും 3 കൂട്ടാളികളും യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ ബാഗ്ദാദില്‍ സംഘടനയുടെ ആസ്ഥാനത്തിനുനേരെയുണ്ടായ റോക്കറ്റാക്രമണത്തിലാണ് മുഷ്താഖ് താലിബ് അല്‍സെയ്ദി കൊല്ലപ്പെട്ടത്.
ഷിയാ വിഭാഗങ്ങളും ഇസ്രയേലിനെ ഉന്നം വെച്ച് തുടങ്ങിയതോടെയാണ് തിരിച്ചടിക്കാന്‍ അമേരിക്കയും കളത്തിലിറങ്ങിയത്. ഇറാഖിലെ യുഎസ് സേനാത്താവളങ്ങള്‍ക്കുനേരെ തുടര്‍ച്ചയായി നടന്ന ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണിതെന്ന് യുഎസ് വ്യക്തമാക്കി.