ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രം ചൊവ്വാഴ്ച ഭക്തര്‍ക്കായി തുറന്നുകൊടുക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.20 നും 12.30നും ഇടയിലായിരുന്നു ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.
രാവിലെയും വൈകീട്ടും വിശ്വാസികള്‍ക്ക് ക്ഷേത്ര ദര്‍ശനം നടത്താം. രാവിലെ 7:00 മുതല്‍ 11:30 വരെയാണ് രാവിലെ ദര്‍ശന സമയം. ഉച്ചകഴിഞ്ഞ് 02:00 മുതല്‍ 07:00 വരേയും. രാവിലെ 6.30നാണ് ദര്‍ശനത്തിന് മുന്‍പായുള്ള ശൃംഗാര്‍ ആരതി. വൈകിട്ട് 7.30ന് സന്ധ്യാ ആരതി നടക്കും.
ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് പാസ് ആവശ്യമില്ല. എന്നാല്‍ ആരതി സമയത്ത് ര്രവേശിക്കാന്‍ മുന്‍കൂട്ടി പാസുകള്‍ എടുക്കണം. ഓഫ് ലൈനായും ഓണ്‍ലൈനായും വിശ്വാസികള്‍ക്ക് പാസ് ലഭിക്കും. ക്ഷേത്രത്തില്‍ നേരിട്ട് പോയി പാസ് എടുക്കുന്നവര്‍ ആരതി സമയത്തിന് 30 മിനിറ്റ് മുന്‍പെങ്കിലും പാസ് കൈപ്പറ്റണം. ക്ഷേത്ര പരിസരത്തെ ക്യാമ്പ് ഓഫീസില്‍ നിന്നും ഇത് ലഭിക്കും. ഇതിനായി തിരിച്ചറിയല്‍ രേഖ ആവശ്യമാണ്. ഓണ്‍ലൈനായി ആരതി പാസ് ബുക്ക് ചെയ്യുന്നത് ഇപ്രകാരമാണ്…
1.അയോധ്യ രാമക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്
https://online.srjbtkshetra.org/#/login സന്ദര്‍ശിക്കുക
- നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക
- ഫോണിലേക്ക് വരുന്ന ഒ.ടി.പി നമ്പര്‍ ഉപയോഗിച്ച് ‘മൈ പ്രൊഫൈല്‍’ വിഭാഗം കണ്ടെത്തി അതില്‍ ക്ലിക്ക് ചെയ്യുക.
4.ആരതിക്കോ ദര്‍ശനത്തിനോ ആവശ്യമായ സമയം തിരഞ്ഞെടുക്കാം
5.ആവശ്യമായ വിശദാംശങ്ങള്‍ നല്‍കുക
6.നിങ്ങളുടെ ബുക്കിംഗ് പൂര്‍ത്തിയാക്കാനും പാസ് നേടാനും മറ്റ് നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക
- തുടര്‍ന്ന് പാസ് അനുവദിച്ചത് സംബന്ധിച്ചുള്ള സ്ഥിരീകരണം ലഭിക്കും
- പ്രവേശനത്തിന് മുമ്പ് ക്ഷേത്ര കൗണ്ടറില്‍ നിന്ന് നിങ്ങളുടെ പാസ് എടുക്കുക.
നിലവില്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചിട്ടില്ല. അപ്ഡേറ്റുകള്‍ക്കായി ദയവായി ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.ഗതാഗത ഓപ്ഷനുകള്‍ ഗതാഗത സൗകര്യങ്ങള്‍ ക്ഷേത്രത്തിലേക്ക് എത്തിച്ചേരാന്‍ മഹര്‍ഷി വാല്മിമികി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തേയും അയോധ്യ ധാം റെയില്‍വേ സ്റ്റേഷനും വിശ്വസികള്‍ക്ക് ആശ്രയിക്കാം. കഴിഞ്ഞ ഡിസംബര്‍ 30 നായിരുന്നു വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചത്. ക്ഷേത്രത്തിലേക്ക് എത്താന്‍ ഓട്ടോറിക്ഷകളും സൈക്കിള്‍ റിക്ഷകളും ധാരാളമായി ലഭിക്കും.