വാഷിങ്ടണ്‍: ഇന്ത്യക്ക് വിട്ടുനല്‍കണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവുര്‍ റാണ യു.എസ് സുപ്രീംകോടതിയില്‍. ഓരേ കേസില്‍ രണ്ടു തവണ വിചാരണ നേരിടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയാണ് കനേഡിയന്‍ പൗരനായ റാണ ഹരജി നല്‍കിയത്.
യു.എസിലെ സാന്‍ ഫ്രാന്‍സിസ്‌കോയിലുള്ള നോര്‍ത്ത് സര്‍ക്യൂട്ട് അപ്പീല്‍ കോടതിയടക്കം ഹരജി തള്ളിയതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. 17നാണ് കോടതി ഹരജി വീണ്ടും പരിഗണിക്കുക. ഇന്ത്യക്ക് വിട്ടുനല്‍കാതിരിക്കാന്‍ റാണയുടെ അവസാന നിയമ പോരാട്ടമാണിത്.