Sunday, May 11, 2025

HomeMain Storyക്ഷേമപെന്‍ഷന്‍ തട്ടിപ്പ്: 31 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, തുക പലിശസഹിതം തിരിച്ചുപിടിക്കും

ക്ഷേമപെന്‍ഷന്‍ തട്ടിപ്പ്: 31 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, തുക പലിശസഹിതം തിരിച്ചുപിടിക്കും

spot_img
spot_img

തിരുവനന്തപുരം∙ അനധികൃതമായി സാമൂഹ്യക്ഷേമപെന്‍ഷന്‍ കൈപ്പറ്റിയ കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. പൊതുമരാമത്തു വകുപ്പിലെ 31 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ കൈപ്പറ്റിയ തുക 18 ശതമാനം പലിശസഹിതം തിരിച്ചുപിടിക്കും.

വകുപ്പില്‍ 47 പേരാണ് അനധികൃതമായി പെന്‍ഷന്‍ വാങ്ങിയത്. ഇതില്‍ 15 പേര്‍ വിവിധ വകുപ്പുകളില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുകയാണ്. ഒരാള്‍ ജോലിയില്‍നിന്നു വിരമിച്ചു.

വകുപ്പുതല നടപടി സ്വീകരിച്ചുവരുന്നതിനാല്‍ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നാണു ധനവകുപ്പ് വ്യക്തമാക്കുന്നത്. 1500ല്‍ അധികം പേര്‍ ക്ഷേമപെന്‍ഷന്‍ അനധികൃതമായി കൈപ്പറ്റിയിട്ടുണ്ടെന്നു ധനവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയ‌ിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments