Tuesday, January 7, 2025

HomeNewsKeralaഇടുക്കി പുല്ലുപാറയിൽ  കെഎസ്ആർടിസി ബസ് 30 അടിയോളം താഴ്‌ച്ചയിലേക്ക് മറിഞ്ഞു : മൂന്നുമരണം

ഇടുക്കി പുല്ലുപാറയിൽ  കെഎസ്ആർടിസി ബസ് 30 അടിയോളം താഴ്‌ച്ചയിലേക്ക് മറിഞ്ഞു : മൂന്നുമരണം

spot_img
spot_img

പീരുമേട്: ഇടുക്കി ജില്ലയിലെ  കുട്ടിക്കാനത്തിനടുത്ത്പുല്ലുപാറയിൽ  കെ എസ് ആർ ടി സി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. മൂന്നു പേർ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ട് . ബസിൽ കുടുങ്ങിയ യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. 

വിനോദയാത്രാ സംഘം മടക്കയാത്രയിലാണ് ബസ് അപകടത്തിൽ പെട്ടത്. വളവിൽവെച്ച് ബസ് നിയന്ത്രണം വിട്ട് 30 അടിയോളം താഴ്ചയിലേക്ക് പോയെന്നാണ് വിവരം. എന്നാൽ മരങ്ങളിൽ തട്ടി  നിന്നു .

34 യാത്രക്കാ‍രും രണ്ട് ജീവനക്കാരും ബസിലുണ്ടായിരുന്നു. ഇന്ന് രാവിലെ ആറോടെയായിരുന്നു അപകടം. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിൽ കൊടും വളവുകൾ നിറഞ്ഞ റോഡിൽ ഒരു ഭാഗം കൊക്കയാണ്. ബ്രേക്ക് പൊട്ടി വാഹനം അപകടത്തിൽപെട്ടെന്നാണ് ലഭിക്കുന്ന വിവരം.

പീരുമേടിൽ നിന്നും മുണ്ടക്കയത്ത് നിന്നും ഫയ‍ർ ഫോഴ്സ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു. ഹൈവേ പൊലീസ് സംഘവും പുറപ്പെട്ടിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പ് സംഘവും സ്ഥലത്ത് രക്ഷാപ്രവ‍ർത്തനത്തിനായി എത്തി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments