Wednesday, March 12, 2025

HomeWorldAsia-Oceaniaടിബറ്റിലും നേപ്പാളിലും ഭൂചലനം: ഇന്ത്യയിൽ ചില ഭാഗങ്ങളിൽ പ്രകമ്പനം

ടിബറ്റിലും നേപ്പാളിലും ഭൂചലനം: ഇന്ത്യയിൽ ചില ഭാഗങ്ങളിൽ പ്രകമ്പനം

spot_img
spot_img

കാഠ്മണ്ഡു: ടിബറ്റിലും നേപ്പാളിലും ഭൂചലനം. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. കാഠ്മണ്ഡു അടക്കം പ്രധാന നഗരങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യയിലെ ചില ഭാഗങ്ങളിൽ പ്രകമ്പനമുണ്ടായി. 

ഇന്ത്യൻ സമയം പുലർച്ചെ 6.35നാണ് ഭൂകമ്പമുണ്ടായത്. വടക്കൻ നേപ്പാളായിരുന്നു പ്രഭവ കേന്ദ്രം. ടിബറ്റിൽ നേപ്പാൾ അതിർത്തിക്കടുത്തായാണ് റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയത്. ബിഹാറിലും അസമിലും പ്രകമ്പനമുണ്ടായി. ചൈനയുടെയും ബംഗ്ലാദേശിന്‍റെയും ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ആളുകൾ ഭയന്ന് വീടുകൾക്കും അപ്പാർട്ടുമെന്‍റുകൾക്കും പുറത്തിറങ്ങി. അതേസമയം നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടോ എന്ന് ഇപ്പോൾ വ്യക്തമല്ല.

നേപ്പാൾ ഇതിനു മുൻപും ശക്തമായ ഭൂചലനമുണ്ടായിട്ടുള്ള രാജ്യമാണ്. 2005ലുണ്ടായ ഭൂചലനത്തിൽ പതിനായിരത്തിലധികം പേർക്ക് ജീവൻ നഷ്ടമായി. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments