Wednesday, January 8, 2025

HomeMain Storyയു.എസിലുടനീളം വന്‍ ശീതക്കൊടുങ്കാറ്റ്: 5 മരണം, ഏഴു സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ

യു.എസിലുടനീളം വന്‍ ശീതക്കൊടുങ്കാറ്റ്: 5 മരണം, ഏഴു സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ

spot_img
spot_img

ന്യൂയോര്‍ക്ക്: യു.എസിലുടനീളം ദശാബ്ദത്തിനിടെ ആഞ്ഞടിച്ച വന്‍ ശീതകാലക്കൊടുങ്കാറ്റില്‍ കുറഞ്ഞത് അഞ്ചു പേരെങ്കിലും മരിച്ചതായി റിപ്പോര്‍ട്ട്. മേരിലാന്‍ഡ്, വിര്‍ജീനിയ, വെസ്റ്റ് വിര്‍ജീനിയ, കന്‍സാസ്, മിസോറി, കെന്റക്കി, അര്‍ക്കന്‍സാസ് എന്നിവയടക്കം ഏഴു സംസ്ഥാനങ്ങള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 2,300ലധികം ഫ്‌ലൈറ്റുകള്‍ റദ്ദാക്കി. 9,000ത്തോളം വിമാനങ്ങളുടെ കാലതാമസവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഉത്തരധ്രുവത്തെ വലയം ചെയ്ത മഞ്ഞിനാലുള്ള തണുത്ത വായുവിന്റെ ചുഴലിക്കാറ്റ് മൂലമുണ്ടാകുന്ന അതികഠിനമായ കാലാവസ്ഥയാണ് യു.എസിനെ വലക്കുന്നത്. ഇത് കൂട്ടത്തോടെ സ്‌കൂള്‍ അടച്ചുപൂട്ടുന്നതിനും യാത്രാ തടസ്സങ്ങള്‍ക്കും പവര്‍കട്ടിനും കാരണമായി. കൊടുങ്കാറ്റിന്റെ പാതയില്‍ വരുന്ന സംസ്ഥാനങ്ങളില്‍ തിങ്കളാഴ്ച രാത്രി 200,000ത്തിലധികം വീടുകളില്‍ വൈദ്യുതി ഉണ്ടായിരുന്നില്ല. കൊടുങ്കാറ്റു മൂലം വാഷിംങ്ടണ്‍ ഡി.സിയിലുടനീളം ഓഫിസുകളും സ്‌കൂളുകളും അടഞ്ഞുകിടന്നു.

ചൊവ്വാഴ്ച വടക്കു-കിഴക്കന്‍ യു.എസിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും മഞ്ഞും മഴയും തുടരുമെന്നാണ് നാഷനല്‍ വെതര്‍ സര്‍വിസിന്റെ പ്രവചനം. മഴ പിന്നീട് വഴിമാറുമെങ്കിലും തണുത്ത ആര്‍ട്ടിക് ധ്രുവ വായു മൂലം രാജ്യത്തിന്റെ ഒരു ഭാഗം ആഴ്ചകളോളം മഞ്ഞുമൂടിക്കിടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വാഷിംങ്ടണ്‍ ഡി.സി 5 മുതല്‍ 9വരെ ഇഞ്ച് മഞ്ഞ് മൂടിക്കിടക്കുകയാണ്. അടുത്തുള്ള മേരിലാന്‍ഡിന്റെയും വിര്‍ജീനിയയുടെയും ചില ഭാഗങ്ങളില്‍ ഒരു അടി വരെ രേഖപ്പെടുത്തിയിട്ടുണ്ട്. വാഷിംങ്ടണ്‍ സ്മാരകത്തിന് മുന്നില്‍ നൂറുകണക്കിന് പ്രദേശവാസികള്‍ ഒരു ‘സ്‌നോബോള്‍ ഫൈറ്റി’നായി ഒരു പ്രാദേശിക പാര്‍ക്കില്‍ ഒത്തുകൂടി. ഇവിടുത്തെ15 വര്‍ഷം പഴക്കമുള്ള പാരമ്പര്യമാണിത്.

ശീതകാല അവധിക്കു ശേഷം തിങ്കളാഴ്ച ക്ലാസുകളിലേക്ക് മടങ്ങേണ്ടിയിരുന്ന കുട്ടികള്‍ മഞ്ഞ് ദിനം ആസ്വദിക്കുകയായിരുന്നു. യു.എസിന്റെ മറ്റു ഭാഗങ്ങളില്‍ ശീതകാല കൊടുങ്കാറ്റ് റോഡുകളെ അപകടകരമായ അവസ്ഥയിലാഴ്ത്തി. മിസോറിയില്‍ ഞായറാഴ്ച മാത്രം 365 പേരെങ്കിലും അപകടത്തില്‍പ്പെട്ടതായും ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ഒരാളെങ്കിലും മരിക്കുകയും ചെയ്തതായി സംസ്ഥാന ഹൈവേ പട്രോളിംഗ് അറിയിച്ചു.

ഏറ്റവും കൂടുതല്‍ നാശം വിതച്ച സംസ്ഥാനങ്ങളിലൊന്നായ കന്‍സാസില്‍ കൊടുങ്കാറ്റിനിടെയുണ്ടായ കാര്‍ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൂസ്റ്റണില്‍ ബസ് സ്റ്റോപ്പിന് മുന്നില്‍ തണുത്തു മരവിച്ച് ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.
വിര്‍ജീനിയയില്‍ ഞായറാഴ്ച അര്‍ധരാത്രിക്കും തിങ്കളാഴ്ച രാവിലെക്കും ഇടയില്‍ 300 വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വലിയ പാതകളില്‍ വാഹനമോടിക്കുന്നത് ഒഴിവാക്കാന്‍ അധികൃതര്‍ പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

32 വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത മഞ്ഞുവീഴ്ചയാണ് കന്‍സാസ് സിറ്റി കണ്ടതെന്ന് കാലാവസ്ഥാ ആപ്പ് മൈറഡാറിലെ മുതിര്‍ന്ന കാലാവസ്ഥാ നിരീക്ഷകനായ മാത്യു കപ്പൂച്ചി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments