Wednesday, January 8, 2025

HomeMain Storyഗാസാ യുദ്ധം: ആന്റണി ബ്ലിങ്കനെ വിചാരണ ചെയ്യുമെന്ന് ഹമാസിന്റെ ഭീഷണി

ഗാസാ യുദ്ധം: ആന്റണി ബ്ലിങ്കനെ വിചാരണ ചെയ്യുമെന്ന് ഹമാസിന്റെ ഭീഷണി

spot_img
spot_img

ജറുസലേം:  ഗാസാ യുദ്ധത്തിൽ നേരിട്ട് ഇടപെടൽ നടത്തിയ അമേരിക്കൻ   സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനെ വിചാരണ ചെയ്യുമെന്ന് ഹമാസിന്റെ ഭീ ഷണി. ഹമാസ് വക്താവും പോ ളിറ്റ് ബ്യൂറോ.അംഗവുമായ ഒസാമ ഹംദാസാണ് ഭീഷണിയുമായി രംഗത്ത് വന്നത്. ആന്റണി ബ്ലിങ്കൽ  ഇസ്രയേലിന്റെ ‘ഉന്മൂലന യുദ്ധത്തിലെ പങ്കാളിയാണെന്നു ഒസാമ കൂട്ടിച്ചേർത്തു.

കുറ്റകൃത്യങ്ങളില്‍ ബ്ലിങ്കന്റെ പങ്കാളിത്തെ നിയമപരമായി നേരിടുമെന്ന് ഹമാസ് പോളിറ്റ് ബ്യൂറോ അംഗം ഹംദാന്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.’ബ്ലിങ്കന്റെ  പ്രസ്താവനകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. അവരെ വിശ്വസിക്കുന്നില്ലെന്നും ഹംദാന്‍ പറഞ്ഞു.

യുഎസ് ഉന്നത നയതന്ത്രജ്ഞനായ ബ്ലിങ്കന്‍ ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഇസ്രായേലുമായി ബന്ദികളെ മോചിപ്പിക്കാനുള്ള കരാറിലെത്താത്തതിന് ഹമാസിനെ കുറ്റപ്പെടുത്തിയിരുന്നു.ഹമാസ് അവസാനിപ്പിക്കേണ്ട ഒരു കരാര്‍ അവസാനിപ്പിക്കാന്‍ അവര്‍ തയ്യാറാകുന്നില്ല എന്ന് ബ്ലിങ്കന്‍ പറഞ്ഞു.

പലസ്തീനികള്‍ക്ക് അവകാശങ്ങള്‍ നേടാനുള്ള ഏക മാര്‍ഗം ബലപ്രയോഗം മാത്രമാണെന്ന് ഇസ്രായേലുമായുള്ള ചര്‍ച്ചകള്‍ തെളിയിച്ചിട്ടുണ്ടെന്ന് ഹംദാന്‍ പറഞ്ഞു. ഗാസയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തുകയാണെന്ന് യുഎസ് വിശ്വസിക്കുന്നില്ലെന്നാണ് ബ്ലിങ്കന്‍ അഭിമുഖത്തില്‍ പറഞ്ഞത്, എന്നാല്‍ മാനുഷിക സഹായം അനുവദിക്കാന്‍ ഇസ്രായേല്‍ വേണ്ടത്ര ചെയ്യാത്ത സമയങ്ങളുണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഗാസ വിഷയം കൈകാര്യം ചെയ്യുന്നതിനും ‘ജനങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന എല്ലാ അഴിമതി വാദങ്ങളുടെയും പാത തടയുന്നതിനും’ ഒരു ‘ദേശീയ സമിതി’ വേണമെന്ന് ഹംദാന്‍ ആവശ്യപ്പെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments