Thursday, January 9, 2025

HomeMain Storyസൗദി അറേബ്യയില്‍ അതിശക്തമായ മഴ, വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ടു

സൗദി അറേബ്യയില്‍ അതിശക്തമായ മഴ, വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ടു

spot_img
spot_img

റിയാദ്: സൗദി അറേബ്യയില്‍പെയ്തിറങ്ങിയ അതിശക്തമായ മഴയില്‍ റോഡുകള്‍ വെള്ളത്തിനടിയിലായി. മേറഖലയില്‍ ഉടനീളം വന്‍ വന്‍നാശനഷ്ടങ്ങള്‍ ഉണ്ടായി. മക്ക, റിയാദ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത്തോടെ വാഹനങ്ങള്‍ വെള്ളത്തിനടിയിലായി.

റിയാദ്, സെന്‍ട്രല്‍ സൗദി അറേബ്യ, അസീറിന്റെയും ജസാന്റെയും തെക്കുപടിഞ്ഞാറന്‍ പ്രവിശ്യകള്‍ എന്നിവിടങ്ങളിലെല്ലാം അദികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. പേമാരിക്കും കനത്ത വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ദേശീയ കാലാവസ്ഥാ വകുപ്പ് അധികൃതര്‍ നല്‍കിയിരുന്നു.

ഇന്നലെ മുതല്‍ മക്കയിലും റിയാദിലും ശക്തമായ മഴയുംവെള്ളപ്പൊക്കവും തുടരുകയാണ്.കിഴക്കന്‍ നഗരങ്ങളായ അല്‍ അഹ്സ, ജുബെയ്ല്‍, അല്‍ഖോബാര്‍, ദമാം, ഖത്തീഫ് എന്നിവിടങ്ങളിലും കാലാവസ്ഥ മോശമായി തുടരുന്നു. ഈ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. താഴ്വരകള്‍, താഴ്ന്ന പ്രദേശങ്ങള്‍ തുടങ്ങി വെള്ളക്കെട്ടിന് സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് പോകരുതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments