Thursday, January 9, 2025

HomeMain Storyസെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ വാതിലിലൂടെ രണ്ടാഴ്ചയ്ക്കിടെ പ്രവേശിച്ചത് അഞ്ച് ലക്ഷം തീര്‍ത്ഥാടകര്‍

സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ വാതിലിലൂടെ രണ്ടാഴ്ചയ്ക്കിടെ പ്രവേശിച്ചത് അഞ്ച് ലക്ഷം തീര്‍ത്ഥാടകര്‍

spot_img
spot_img

വത്തിക്കാന്‍ സിറ്റി:   ക്രിസ്മസ് തലേന്ന് ഡിസംബർ 24 ന് സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതില്‍ തുറന്ന് ഫ്രാന്‍സിസ് പാപ്പ ജൂബിലി വര്‍ഷത്തിന് തുടക്കം കുറിച്ച് രണ്ടാഴ്ച അടുക്കുമ്പോൾ സന്ദര്‍ശനം നടത്തിയത് അഞ്ചു ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍. സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രീഫെക്റ്റ് കർദ്ദിനാൾ റിനോ ഫിസിഷെല്ലയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 

545,532 പേര്‍ ഇതിനകം തീർത്ഥാടനം നടത്തിയിട്ടുണ്ടെന്ന് ഈ മാസം ഏഴിന് ഡിക്കാസ്റ്ററി ഫോർ ഇവാഞ്ചലൈസേഷൻ പുറത്തിറക്കിയ മാധ്യമ പ്രസ്താവനയിൽ കർദ്ദിനാൾ വെളിപ്പെടുത്തി. തീർത്ഥാടകർക്ക് സ്വാഗതവും അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്ന അനുഭവവും ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഡിക്കാസ്റ്ററി അശ്രാന്തമായി പ്രവർത്തിക്കുന്നുണ്ട്. ജൂബിലി വർഷം മുഴുവൻ റോമിലേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്ന 30 ദശലക്ഷം തീര്‍ത്ഥാടകരെ സ്വാഗതം ചെയ്യാൻ വത്തിക്കാനും ഇറ്റാലിയൻ അധികാരികളും സംയുക്തമായി പരിശ്രമിക്കുകയാണെന്നും കര്‍ദ്ദിനാള്‍ അറിയിച്ചു.

സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ വിശുദ്ധ വാതിലിനു പുറമേ, സെൻ്റ് ജോൺ ലാറ്ററന്‍ ആർച്ച് ബസിലിക്ക, സെൻ്റ് മേരി മേജര്‍ ബസിലിക്ക, സെൻ്റ് പോൾ ബസിലിക്ക, റോമിലെ റെബിബിയ ജയിൽ എന്നിവിടങ്ങളിലായാണ് വിശുദ്ധ വാതില്‍ തുറന്നിരിക്കുന്നത്. ജനുവരി 24-26 വരെ നടക്കുന്ന ലോക ആശയവിനിമയ ജൂബിലിയാണ് 2025 വിശുദ്ധ വർഷത്തിലെ റോമിലെ ആദ്യത്തെ പ്രധാന പരിപാടി. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments