വാഷിംഗ്ടണ്‍: ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി ഫോണഇല്‍ ചര്‍ച്ച നടത്തി. പ്രസിഡന്റ് പദവി ഒഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‌ക്കെ താന്‍ പദവി ഒഴിയുന്നതിനു മുമ്പ് ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാനാണ് ബൈഡന്‍ പരമാവധി ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി പല തലത്തിലുള്ള ചര്‍ച്ചയും പുരോഗമിക്കുകയാണ്.
ഈ മാസം 20 ന് അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് പുതിയ പ്രസിഡന്റായി അധികാരമേല്‍ക്കും. ഇതിനിടെ മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി ദോഹയിലുള്ള നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, യു.എസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ മിഡില്‍ഈസ്റ്റ് കോര്‍ഡിനേറ്റര്‍ ബ്രെറ്റ് മക്ഗര്‍ക് എന്നിവര്‍ തിങ്കളാഴ്ച ലുസൈല്‍ പാലസില്‍ അമീറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ദോഹയിലെത്തിയ ഹമാസ് സംഘം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി കൂടിക്കാഴ്ച നടത്തി. മുതിര്‍ന്ന ഹമാസ് നേതാവ് ഡോ. ഖലീല്‍ അല്‍ ഹയ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. ഗപാലസ്തീനിയന്‍ ജനതക്ക് നീതി ഉറപ്പാക്കുന്നതിലും സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിലും ഖത്തറിന്റെ ശക്തമായ നിലപാട് അമീര്‍ ഹമാസ് നേതാക്കളെ അറിയിച്ചു