വാഷിംഗ്ടണ്‍ : ഡോളറിനെതിരേ ഇന്ത്യന്‍ രൂപയുടെ ശക്തി വീണ്ടും കുറയുന്നു. അമേരിക്കന്‍ ഡോളറിന്റെ മൂല്യം ഉയരുന്നതോടെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുകയാണ്. തിങ്കളാഴ്ച്ച മാത്രം അമേരിക്കന്‍ ഡോളറിനെതിരേ ഇന്ത്യന്‍ രൂപയുടെ മൂല്യത്തിന് 58 പൈസയുടെ ഇടിവാണ് ഉണ്ടാത്. ഇതോടെ ഒരു അമേരിക്കന്‍ ഡോളറിനെതിരേയുള്ള ഇന്ത്യന്‍ രൂപയുടെ മൂല്യം 86.62 ലേക്ക് താന്നു. രൂപയുടെ മൂല്യത്തില്‍ ഉണ്ടാവുന്ന ചാഞ്ചാട്ടം ഓഹരി വിപണിയേയും ബാധിക്കുന്നുണ്ട്. സെന്‍സെക്‌സ് 1000 പോയിന്റിലധികം താന്നപ്പോള്‍ നിഫ്റ്റി 345 പോയിന്റ് നഷ്ടമുണ്ടായി. അമേരിക്കന്‍ തെരഞ്ഞെടുപ്പിനു ശേഷം ഡോളറിന് കൂടുതല്‍ ശക്തി പ്രാപിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. പ്രതീക്ഷിച്ചതിലും മികച്ച തൊഴില്‍ വളര്‍ച്ചയും അമേരിക്കയില്‍ ഉണ്ടായത് ഡോളറിന് കരുത്ത് പകരുന്നുവെന്നാണ് സാമ്പത്തീക വിദഗ്ധര്‍ പറയുന്നത്.
ഡോളറിന്റെ മൂല്യം ഉയര്‍ന്നത് ഇന്ത്യക്ക് തിരിച്ചടിയായി. രണ്ടു വര്‍ഷത്തിനിടയില്‍ ഒറ്റദിവസത്തെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയാണ് ഇന്ത്യന്‍ കറന്‍സി തിങ്കളാഴ്ച നേരിട്ടത്. ഇതോടെ രൂപ താഴ്ചയിലെ റെക്കോര്‍ഡ് വീണ്ടും തിരുത്തി. ഡോളറിനെതിരെ 58 പൈസയുടെ ഇടിവ് ഇന്ന് നേരിട്ടതോടെയാണ് രൂപ ഇത്രയും വലിയ തിരിച്ചടി നേരിട്ടത്. 86.62 ലേക്കാണ് രൂപയുടെ മൂല്യം കൂപ്പുകുത്തിയത്. അസംസ്‌കൃത എണ്ണ വിലയുടെ കുതിപ്പും രൂപയുടെ മൂല്യത്തെ കാര്യമായി ബാധിക്കുന്നുണ്ട്. രണ്ടാഴ്ചക്കിടെ ഒരു രൂപയുടെ ഇടിവാണ് മൊത്തം മൂല്യത്തില്‍ സംഭവിച്ചത്.