വത്തിക്കാന്‍ സിറ്റി: തനിക്ക് രോഗങ്ങളൊന്നുമില്ലെന്നും പൂര്‍ണ ആരോഗ്യവാനെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. വിരമിക്കാന്‍ പദ്ധതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘എനിക്ക് സുഖമാണ്. ലളിതമായി പറഞ്ഞാല്‍ എനിക്ക് വയസായി എന്നതു മാത്രമാണ് യാഥാര്‍ഥ്യം’ ചൊവ്വാഴ്ച പുറത്തിറങ്ങിയ ആത്മകഥയില്‍ മാര്‍പാപ്പ വ്യക്തമാക്കുന്നു.
ജലദോഷത്തെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച ഒരു പ്രസംഗം തന്റെ സഹായിയോട് വായിക്കാന്‍ മാര്‍പാപ്പ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് മാര്‍പാപ്പയുടെ ആരോഗ്യത്തെക്കുറിച്ച് വലിയ ആശങ്കകള്‍ ഉയരുകയും ചെയ്തു. ഇതിനെ ദൂരീകരിക്കുന്നതാണ് മാര്‍പാപ്പയുടെ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍.
മുട്ടുവേദനയും നടുവേദനയും അലട്ടുന്നതിനാല്‍ അടുത്തിടെയായി മാര്‍പാപ്പ ചക്രക്കസേര ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ സഭയെ നയിക്കുന്നത് തലയും ഹൃദയവും ഉപയോഗിച്ചാണെന്നും കാലുകള്‍ കൊണ്ടല്ലെന്നും മാര്‍പാപ്പ പറയുന്നു. കഴിഞ്ഞ മാസമാണ് അദ്ദേഹം 88ാം പിറന്നാള്‍ ആഘോഷിച്ചത്.