Monday, February 24, 2025

HomeMain Storyബഹിരാകാശത്ത്  എട്ടാമത്തെ നടത്തത്തിനിറങ്ങി സുനിതാ വില്യംസ് 

ബഹിരാകാശത്ത്  എട്ടാമത്തെ നടത്തത്തിനിറങ്ങി സുനിതാ വില്യംസ് 

spot_img
spot_img

 ന്യൂയോര്‍ക്ക്: പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സുനിതാ വില്യംസ് ബഹിരാകാശ നടത്തത്തിന് ഇറങ്ങി.ഇതോടെ ബഹിരാകാശത്ത് എട്ടാമത്തെ നടത്തമാണ് സുനിതാ വില്യംസ്  നടത്തിയത്.  ഇന്നലെനടത്തത്തിനിറങ്ങിയ സുനിത . രണ്ട് വട്ടമായാണ് ബഹിരാകാശത്ത് നടക്കുക.  രണ്ടാമത്തെ  നടത്തം ജനുവരി 23നാണ്. ബഹിരാകാശ യാത്രികനായ നിക് ഹേഗുമൊത്താണ്   ബഹിരാകാശ നടത്തത്തിന് സുനിത ഇറങ്ങിയത്. ആറര മണിക്കൂറെടുത്താണ്ഈ നടത്തം പൂര്‍ത്തിയാക്കുകയെന്നും നാസ വ്യക്തമാക്കി.

നിലയത്തിലെ ആല്‍ഫ മാഗ്നറ്റിക് സ്പെക്രോമീറ്ററിന്റെ അറ്റകുറ്റപ്പണികളും ഇവരുടെ നടത്തത്തിന്റെ ഭാഗമായുണ്ട് .  ബഹിരാകാശത്തെ പ്രതിഭാസങ്ങളെ കുറിച്ചുള്ള വിവരം ഭൂമിയിലേക്ക് എത്തുന്നതില്‍ നിര്‍ണായക പങ്കാണ് ആല്‍ഫ മാഗ്നറ്റിക് സ്പെക്രോമീറ്ററിന് ഉള്ളത്.

സുനിതയുടെ എട്ടാമത്തെയും നിക്കിന്റെ നാലാമത്തെയും ബഹിരാകാശ നടത്തമാണിത്. ബഹിരാകാശ നിലയത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും കേടുപാടുകള്‍ പരിഹരിക്കുന്നതിനും കൂടിയാണ് ബഹിരാകാശ യാത്രികര്‍ ഈ നടത്തം നടക്കുന്നത്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments