ടെഹ്റാൻ: ഇറാൻ സുപ്രീം കോടതിക്കുള്ളിൽ രണ്ട് ജഡ്ജിമാർ വെടിയേറ്റ് മരിച്ചു. കോടതിക്കുള്ളിൽ രണ്ടു മുതിർന്ന ജഡ്‌ജിമാരെ വെടിവച്ചുകൊന്ന് അക്രമി ജീവനൊടുക്കി. ഒരു ജഡ്‌ജിയുടെ അംഗരക്ഷകനും വെടിയേറ്റു.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന മുഹമ്മദ് മൊഗീസെ, അലി റസീനി എന്നീ ജഡ്‌ജിമാരാണ് കൊല്ലപ്പെട്ടത്. രാഷ്ട്രീയത്തടവുകാരുമായി ബന്ധപ്പെട്ട ഒട്ടേറെ കേസുകൾ പരിഗണിച്ചിരുന്ന മൊഗീസെയ്ക്ക് വധഭീഷണി ഉണ്ടായിരുന്നു. റസീനി 1998 ൽ വധശ്രമത്തിൽ നിന്നു രക്ഷപ്പെട്ടിരുന്നു.അക്രമിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.