ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രെംപ് രണ്ടാം വട്ടം അധികാരമറ്റതിനു പിന്നാലെ യുഎസില്‍ അനധികൃമായി താമസിക്കുന്ന അന്യരാജ്യക്കാരെ ഒഴിവാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കിയതിനു പിന്നാലെ ഇന്ത്യയില്‍ നിന്നുള്ള ്അനധികൃത താമസക്കാരുടെ കാര്യത്തില്‍ വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍ . വേണ്ട രേഖകള്‍ ഇല്ലാതെ അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്ന പൗരത്വ രേഖകള്‍ നല്‍കിയാല്‍ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. അനധികൃത കുടിയേറ്റത്തെ ഇന്ത്യ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നും അനധികൃത കുടിയേറ്റം സംഘടിത കുറ്റകൃത്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വ്യക്തമാക്കി. ലോകത്ത് എവിടെയെങ്കിലും അനധികൃതമായി ഇന്ത്യക്കാര്‍ കഴിയുണ്ടെങ്കില്‍ അവരെ തിരിച്ചു കൊണ്ടുവരും.
അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാരെ തിരിരെ അയയ്ക്കുന്ന നടപടികള്‍ അതിവേഗമാണ് നടക്കുന്നത്. സൈനീക വിമാനത്തില്‍ നിരവധി ആളുകളെ നാടുകടത്തിയതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു. ഇതുവരെ 538 അനധികൃത കുടിയേറ്റ കുറ്റവാളികളെ അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് എതിരായ ലൈംഗിക അതിക്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചെയ്തവരും അറസ്റ്റിലായവരിലുണ്ട്. അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുമെന്ന വാഗ്ദാനം പൂര്‍ണമായും പാലിക്കുമെന്നും കരോലിന്‍ ലീവിറ്റ് വ്യക്തമാക്കി.