Sunday, February 23, 2025

HomeNewsKeralaമദ്യത്തിനു വില കൂട്ടി, പ്രീമിയം ബ്രാന്‍ഡികള്‍ക്ക് 130 രൂപ വരെ വര്‍ധന, നാളെ മുതല്‍ പ്രാബല്യത്തില്‍

മദ്യത്തിനു വില കൂട്ടി, പ്രീമിയം ബ്രാന്‍ഡികള്‍ക്ക് 130 രൂപ വരെ വര്‍ധന, നാളെ മുതല്‍ പ്രാബല്യത്തില്‍

spot_img
spot_img

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വര്‍ധിക്കും. മദ്യനിര്‍മാണക്കമ്പനികളുടെ ആവശ്യം കണക്കിലെടുത്താണു തീരുമാനം. ശരാശരി 10 ശതമാനം വരെയാണ് വിലവര്‍ധന. മദ്യത്തിന്റെ ഉല്‍പാദനത്തിനു ചെലവ് കൂടിയെന്നും കൂടുതല്‍ പണം വേണമെന്ന മദ്യകമ്പനികളുടെ ആവശ്യം ന്യായമാണെന്ന സര്‍ക്കാര്‍ നിലപാട് ബവ് കോ ബോര്‍ഡും അംഗീകാരിച്ചു.തിങ്കളാഴ്ച്ച മുതല്‍ വിലവര്‍ധന പ്രാബല്യത്തില്‍ വരും. 1000 രൂപയ്ക്കും 1500 രൂപയ്ക്കും ഇടയില്‍ നല്‍കിയിരുന്ന പ്രീമിയം ബ്രാന്‍ഡികള്‍ക്ക് 130 രൂപ വരെ വില വര്‍ധിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ മദ്യമായ ജവാന് 10 രൂപയാണ് കൂട്ടിയത്.640 രൂപയുടെ മദ്യത്തിനു ഇനി 650 രൂപ നല്‍കണം. ഓള്‍ഡ് പോര്‍ട് റമ്മിന്റെ വില 30 രൂപ കൂടി. 750 രൂപയായിരുന്ന മദ്യത്തിന് 780 രൂപയായി. ബവ്‌കോയും മദ്യക്കമ്പനികളും തമ്മിലുള്ള ‘റേറ്റ് കോണ്‍ട്രാക്ട്’ അനുസരിച്ചാണു മദ്യവില നിശ്ചയിക്കുന്നത്. ഓരോ വര്‍ഷവും വിലവര്‍ധന കമ്പനികള്‍ ആവശ്യപ്പെടാറുണ്ട്. . കമ്പനികളുടെ ആവശ്യം കണക്കിലെടുത്തും അവരുമായി ചര്‍ച്ച നടത്തിയുമാണു പുതിയ വില നിശ്ചയിച്ചതെന്നു ബവ്‌കോ സിഎംഡി ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു. ചുരുക്കം ചില ബ്രാന്‍ഡുകളുടെ വില കുറഞ്ഞപ്പോള്‍, ചില ബ്രാന്‍ഡുകള്‍ പഴയ വിലയില്‍ തന്നെ തുടരുന്നുമുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments