Saturday, February 22, 2025

HomeMain Storyപാകിസ്ഥാനില്‍ ഭീകരരും സൈന്യവും ഏറ്റുമുട്ടല്‍: 30 ഭീകരരെ വധിച്ചെന്ന് സൈന്യം

പാകിസ്ഥാനില്‍ ഭീകരരും സൈന്യവും ഏറ്റുമുട്ടല്‍: 30 ഭീകരരെ വധിച്ചെന്ന് സൈന്യം

spot_img
spot_img

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ മൂന്നിടത്ത് ഭീകരരുമായി സൈന്യം നടത്തിയ ഏറ്റുമുട്ടലില്‍ 30 ഭീകരരെ സൈന്യം വധിച്ചു. ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ നടന്ന മൂന്ന് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി 30 ഭീകരരെ വധിച്ചെന്ന് പാകിസ്താന്‍ സൈന്യം അറിയിച്ചു.

ലക്കി മര്‍വാട്ട് ജില്ലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെ സുരക്ഷാ സേനയുടെ രഹസ്യാന്വേഷണ വിഭാഗം വെള്ളി, ശനി ദിവസങ്ങളില്‍ തെരച്ചില്‍ നടത്തിയിരുന്നുവെന്ന് പാക് സൈന്യത്തിന്റെ മീഡിയ വിഭാഗമായ ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് (ഐഎസ്പിആര്‍) അറിയിച്ചു. ഓപ്പറേഷന്‍ പുരോഗമിക്കുന്നതിനിടെ നടന്ന ഏറ്റുമുട്ടലില്‍ 18 ഭീകരര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇതേ രീതിയില്‍ കാരക്ക് ജില്ലയില്‍ നടത്തിയ ഓപ്പറേഷനിടെ ഉണ്ടായ ഏറ്റുമുട്ടലില്‍ എട്ട് ഭീകരരെ വധിച്ചതായി സുരക്ഷാ സേന അറിയിച്ചു. ഖൈബര്‍ ജില്ലയില്‍ നടന്ന മൂന്നാമത്തെ ഏറ്റുമുട്ടലില്‍ ഖര്‍ജി റിംഗ് നേതാക്കളായ അസീസ് ഉര്‍ റഹ്മാന്‍ ഖാരി ഇസ്മായില്‍, ഖര്‍ജി മുഖ്ലിസ് എന്നിവരുള്‍പ്പെടെ നാല് ഭീകരരെ പാകിസ്ഥാന്‍ സൈന്യം വധിച്ചു. രണ്ട് ഭീകരര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.

ജനുവരി 12 ന് വടക്കന്‍ വസീറിസ്ഥാന്‍ ജില്ലയില്‍ നടന്ന രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി ഒമ്പത് ഭീകരരെ പാകിസ്താന്‍ സുരക്ഷാ സേന വധിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വടക്കന്‍ വസീറിസ്ഥാന്‍ ജില്ലയിലെ എഷാമില്‍ മറ്റൊരു ഓപ്പറേഷന്‍ നടന്നിരുന്നു. ശക്തമായ ഏറ്റുമുട്ടലിന് ശേഷം മൂന്ന് ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. ജനുവരി 11 ന് ജനറല്‍ ഏരിയയിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments