മാനന്തവാടി : പഞ്ചാരക്കൊല്ലിയിലെ ആളെക്കൊല്ലി കടുവയെ ചത്ത നിലയിൽ കണ്ടെത്തി.ഇന്ന് പുലര്‍ച്ചെ 2.30 ഓടെ ആണ് കണ്ടെത്തിയത്. ഓപറേഷന്‍ സംഘത്തിന്റെ തിരച്ചിലിലാണ് കണ്ടെത്തിയത്.പിലാക്കാവ് ഭാഗത്ത് ആണ് വെറ്ററിനറി ടീം തെരച്ചിലിന് ഇറങ്ങിയത്. കടുവയുടെ കൽപ്പാട്, കടുവ കിടന്ന സ്ഥലം എന്നിവ തേടി നടത്തിയ .തെരച്ചിലിലാണ് കണ്ടെത്തിയത്.
കടുവയെ വെടിവച്ചു കൊല്ലാൻ നേരത്തെ സർക്കാർ നിർദേശം നല്കിയിരുന്നു. മാനന്തവാടി:മേഖലയിൽ 48 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു.മാനന്തവാടി നഗരസഭയിലെ പഞ്ചാരകൊല്ലി, ചിറക്കര, പിലാക്കാവ്, ഡിവിഷനുകളിലെ മദ്രസകൾ, അങ്കണവാടികൾ, സ്കൂളുകൾ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ നിന്ന് ഇടങ്ങളിലെ സ്കൂളിൽ പോകുന്ന വിദ്യാർത്ഥികൾ ക്ലാസ്സിൽ ഹാജരാക്കേണ്ടതില്ല എന്നും നേരത്തെ നിർദേശം നല്കിയിരുന്നു