Thursday, March 13, 2025

HomeMain Storyമഹാകുംഭമേളയിലെ വൈറല്‍ മൊണാലിസ 10 ദിവസം കൊണ്ട് 10 കോടി രൂപ സമ്പാദിച്ചെന്ന്‌

മഹാകുംഭമേളയിലെ വൈറല്‍ മൊണാലിസ 10 ദിവസം കൊണ്ട് 10 കോടി രൂപ സമ്പാദിച്ചെന്ന്‌

spot_img
spot_img

പ്രയാഗ് രാജ്: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടന്നുകൊണ്ടിരിക്കുന്ന മഹാകുംഭമേളയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ പെണ്‍കുട്ടിയാണ് മോണി ബോസ്ലെ. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നെത്തിയ മോണി ബോസ്ലെ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. രുദ്രാക്ഷമാലകള്‍ വില്‍ക്കാനെത്തിയതാണ് മോണി ബോസ്ലെ. മൊണാ ലിസ എന്ന പേരിലാണ് ഈ പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത്.

ഇപ്പോഴിതാ മൊണാ ലിസയുടെ വരുമാനവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. പത്ത് ദിവസം കൊണ്ട് 10 കോടി രൂപയാണ് മൊണാ ലിസ സമ്പാദിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ പറയുന്നത്. എന്നാല്‍ ഈ വാദങ്ങള്‍ തള്ളി മൊണാ ലിസ തന്നെ രംഗത്തെത്തി. അത്രയധികം പണം സമ്പാദിക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നുവെങ്കില്‍ ഈ മാലകള്‍ വില്‍ക്കാന്‍ ഇവിടെ നില്‍ക്കില്ലായിരുന്നുവെന്നാണ് മൊണാലിസ പറയുന്നത്.

ഇന്‍ഡോറില്‍ നിന്ന് കുടുംബത്തോടൊപ്പം രുദ്രാക്ഷമാലയും മുത്തുമാലകളും വില്‍ക്കാനാണ് മോണി ബോസ്ലെ പ്രയാഗ് രാജിലെത്തിയത്. എന്നാല്‍ മോണി ബോസ്ലെയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായതോടെ കുംഭമേളയ്ക്കെത്തിയ യൂട്യൂബര്‍മാരും ജനങ്ങളും ഈ പെണ്‍കുട്ടിയെ വിടാതെ പിന്തുടര്‍ന്നു. ഇതെല്ലാം പെണ്‍കുട്ടിയുടെ സുരക്ഷയ്ക്കും വെല്ലുവിളിയായി.

അതേസമയം, മൊണാലിസ സ്വന്തം നാട്ടിലേക്ക് തിരികെ പോയി എന്ന റിപ്പോര്‍ട്ടും പുറത്തുവന്നു. കുടുംബത്തിന്റെയും തന്റെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി തനിക്ക് ഇന്‍ഡോറിലേക്ക് തിരികെ പോകേണ്ടി വന്നുവെന്നും പറ്റിയാല്‍ അടുത്ത മഹാകുംഭമേളയ്ക്ക് എത്തുമെന്നും മോണി ബോസ്ലെ എക്സില്‍ കുറിച്ചു.

മൊണാ ലിസയുടെ പ്രശസ്തി തങ്ങളുടെ കച്ചവടത്തെ മോശമായി ബാധിച്ചെന്ന് മൊണാ ലിസയുടെ പിതാവ് പറഞ്ഞു. പലരും മാലകള്‍ വാങ്ങുന്നതിന് പകരം മകളോടൊപ്പം ചിത്രങ്ങളെടുക്കാനാണ് തങ്ങളുടെ അടുത്തേക്ക് വന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments