Thursday, March 13, 2025

HomeNewsIndiaപ്രയാഗ് രാജിൽ മഹാകുംഭമേളക്കിടെ  തിരക്കിൽപ്പെട്ട് നിരവധി പേർക്ക് പരിക്ക്

പ്രയാഗ് രാജിൽ മഹാകുംഭമേളക്കിടെ  തിരക്കിൽപ്പെട്ട് നിരവധി പേർക്ക് പരിക്ക്

spot_img
spot_img

ന്യൂഡൽഹി:മഹാകുംഭമേളക്കിടെ പ്രയാഗ് രാജിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്ക്. എന്നാൽ ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. അമൃത് സ്നാനത്തിനിടെ ബാരിക്കേഡ് തകർന്നാണ് അപകടമുണ്ടായത്. തിരക്കിനെ തുടർന്ന് തുടർ സ്നാനം നിർത്തിവെക്കുകയായിരുന്നു. അപകടത്തിൽ മരണം സംബന്ധിച്ച വാർത്താ ഏജൻസികളുടെ റിപ്പോർട്ടുകൾ അധികൃതർ സ്ഥിരീകരിച്ചില്ല

. അതിനിടെ, കുംഭമേളയിലെ സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തി. രക്ഷാപ്രവർത്തനവും, ചികിത്സയും കാര്യക്ഷമമായി നടക്കണമെന്ന് നിർദ്ദേശം നൽകി. കുംഭമേളയിലെ വിശേഷ ദിനത്തിൽ ഒരു കോടി പേരെങ്കിലും എത്തിയതായാണ് അനൗദ്യോഗിക കണക്ക്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments