ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നില്കെ ഡൽഹിയിൽ ഏഴ് ആം ആദ്മി പാർട്ടി എംഎൽഎമാർ രാജിവെച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് അഞ്ച് ദിവസം മാത്രം ബാക്കിനിൽക്കെയാണ് എംഎൽഎമാരുടെ കൂട്ടരാജി. ഇക്കുറി സീറ്റ് ലഭിക്കാതിരുന്ന എംഎൽഎമാരാണ് പാർട്ടി വിട്ടത്. ഫെബ്രുവരി അഞ്ചിനാണ് ഡൽഹിയിൽ വോട്ടെടുപ്പ് നടക്കുന്നത്. എട്ടിനാണ് വോട്ടെണ്ണൽ.
നരേഷ് യാദവ്, രോഹിത് കുമാർ, രാജേഷ് ഋഷി, മദൻ ലാൽ, പവൻ ശർമ, ഭാവന ഗൗഡ്, ബിഎസ് ജൂൺ എന്നിവരാണ് പാർട്ടിവിട്ടത്. ഭൂരിഭാഗം എംഎൽഎമാരും രാജിക്കത്ത് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. അഴിമതിയും മറ്റ് ആശങ്കകളും ചൂണ്ടിക്കാട്ടി രാജിക്കത്തിൽ പാർട്ടിക്ക് വിമർശനമുണ്ട്.
ഹാട്രിക് വിജയം ലക്ഷ്യമിട്ട് എഎപി നടത്തുന്ന പ്രചാരണ പ്രവർത്തനങ്ങൾക്കിടെയാണ് എംഎൽഎമാരുടെ കൂട്ടരാജി. എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി ഭാവന ഗൗഡ് എംഎൽഎ രാജിക്കത്തിൽ പറയുന്നു. സത്യസന്ധമായ രാഷ്ട്രീയം എന്ന സ്ഥാപക തത്വം എഎപി ഉപേക്ഷിച്ചുവെന്നാണ് നരേഷ് യാദവിൻ്റെ വിമർശനം. കൂടാതെ, പാർട്ടി അഴിമതിയുടെ ചതുപ്പിൽ കുടുങ്ങിയെന്നും അദ്ദേഹം