Friday, March 14, 2025

HomeMain Storyസാമ്പത്തിക പ്രതിസന്ധി; കരകയറാനാവാതെ കടം ചോദിച്ച് പാകിസ്ഥാന്‍

സാമ്പത്തിക പ്രതിസന്ധി; കരകയറാനാവാതെ കടം ചോദിച്ച് പാകിസ്ഥാന്‍

spot_img
spot_img

ഇസ്ലാമാബാദ്: രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ നിന്ന് വായ്പ എടുക്കാന്‍ ഒരുങ്ങി പാകിസ്ഥാന്‍. ചൈന, റഷ്യ, കസാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് പാകിസ്ഥാന്‍ വായ്പ തേടുന്നത്.

ചൈനയില്‍ നിന്ന് പാകിസ്ഥാന്‍ വായ്പ തേടുന്നത് വിദേശ നാണയ ശേഖരം സ്ഥിരപ്പെടുത്താനാണ്. മൂന്ന് ബില്ല്യണ്‍ ഡോളറിന്റെ വായ്പയാണ് ചൈനയോട് പാകിസ്ഥാന്‍ ആവശ്യപ്പെടുന്നതെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ ഭാഗമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഉടന്‍ ചൈനയിലേക്ക് പോകും.

സന്ദര്‍ശന വേളയില്‍ ചൈനയുമായി മൂന്ന് ബില്ല്യണ്‍ ഡോളറിന്റെ വായ്പാ കരാറില്‍ ഇമ്രാന്‍ ഖാന്‍ ഒപ്പിടും. ഒരു വര്‍ഷത്തെ കാലാവധിയിലാണ് കരാര്‍. കൂടാതെ വിന്റര്‍ ഒളിമ്പിക്സ്, സുരക്ഷാ വിഷയങ്ങള്‍ എന്നിവയും ചര്‍ച്ചചെയ്യും.

കസാക്കിസ്ഥാന്‍, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്ന് വായ്പ തേടുന്നതുമായി ബന്ധപ്പെട്ട കരാറിലും പാകിസ്ഥാന്‍ ഉടന്‍ ഒപ്പിടും. ഇരു രാജ്യങ്ങളില്‍ നിന്നും ഒരു ബില്ല്യണ്‍ ഡോളര്‍ വീതമാണ് പാകിസ്ഥാന്‍ വായ്പ എടുക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ പദ്ധതിയായ മെയിന്‍ ലൈന്‍ വണ്‍ (എംഎല്‍ 1) റെയില്‍വേ പദ്ധതിക്കായിയാണ് ഈ പണം ഉപയോഗിക്കുക. അതേസമയം വായ്പ എടുക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പാകിസ്ഥാന്‍ സാമ്പത്തിക കാര്യ മന്ത്രാലയം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments