Sunday, September 8, 2024

HomeMain Storyബജറ്റ് അവതരണം തുടങ്ങി: അമൃത കാലത്തെ ആദ്യ ബജറ്റെന്ന് ധനമന്ത്രി

ബജറ്റ് അവതരണം തുടങ്ങി: അമൃത കാലത്തെ ആദ്യ ബജറ്റെന്ന് ധനമന്ത്രി

spot_img
spot_img

ന്യൂദല്‍ഹി: 2023-24 സാമ്ബത്തിക വര്‍ഷത്തിലെ കേന്ദ്രബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിക്കുന്നു. കേന്ദ്രമന്ത്രിസഭായോഗത്തിന് ശേഷമാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കാനായി എത്തിയത്. അമൃതകാലത്തെ ആദ്യ ബജറ്റെന്ന് പറഞ്ഞുകൊണ്ടാണ് ധനമന്ത്രി പ്രഖ്യാപനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

ബജറ്റ് അവതരിപ്പിക്കുന്നതിനായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ രാവിലെ തന്നെ പാര്‍ലമെന്റ് മന്ദിരത്തില്‍ എത്തിയിരുന്നു. ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്രമന്ത്രി രാഷ്ടപതി ദ്രൗപദീ മുര്‍മുവുമായും ധനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തില്‍ രണ്ടാം മോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റായിരിക്കും ഇത്.

 2200 കോടി രൂപ ചെലവില്‍ ആത്മനിര്‍ഭര്‍ ക്ലീന്‍ പ്ലാന്റ് പദ്ധതി തുടങ്ങുമെന്ന് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനം.

ഗ്രാമീണ മേഖലയില്‍ കാര്‍ഷിക സ്റ്റാര്‍ട് അപ്പുകളെ പ്രോത്സാഹിപ്പിക്കാന്‍ അഗ്രികള്‍ച്ചര്‍ ആക്‌സിലറേറ്റര്‍ ഫണ്ട് സ്ഥാപിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

ഹൈദാരാബാദിലെ മില്ലറ്റ് ഇന്‍സ്റ്റിറ്റിയൂട്ടിനെ മികവിന്റെ കേന്ദ്രമായി ഉയര്‍ത്തും. പി എം ഗരീബ് കല്യാണ്‍ അന്ന യോജന ഒരു വര്‍ഷം കൂടി തുടരുമെന്ന് ധനമന്ത്രി അറിയിച്ചു. എല്ലാ അന്ത്യോദയ ഗുണഭോക്താക്കള്‍ക്കും പ്രയോജനം ചെയ്യുന്നതാണ് പദ്ധതി. ഇതിന് വരുന്ന രണ്ടുലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വഹിക്കും.

വികസനം എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ഈ വര്‍ഷം ഏഴുശതമാനം സാമ്ബത്തിക വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷ. ആഗോളതലത്തില്‍ ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലാണ് ഇന്ത്യ. ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥ ശരിയായ പാതയിലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു

ലോകമെങ്ങും സാമ്ബത്തിക മാന്ദ്യത്തിന്‍്റെ സൂചനകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ ബജറ്റ് അവതരണം. നടപ്പ് സാമ്ബത്തിക വര്‍ഷം ഏഴും അടുത്ത വര്‍ഷം 6.8 ശതമാനവും വളര്‍ച്ച നിരക്കുണ്ടാകുമെന്നാണ് സാമ്ബത്തിക സര്‍വേ വിലയിരുത്തുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments