Sunday, February 23, 2025

HomeMain Storyവാലന്റൈൻസ് ദിനം ആഘോഷമാക്കി ബ്രൂക്ക്ഫീൽഡ് മൃഗശാലയിലെ മൃഗങ്ങൾ

വാലന്റൈൻസ് ദിനം ആഘോഷമാക്കി ബ്രൂക്ക്ഫീൽഡ് മൃഗശാലയിലെ മൃഗങ്ങൾ

spot_img
spot_img

പി.പി ചെറിയാൻ

ബ്രൂക്ക്ഫീൽഡ് :വാലന്റൈൻസ് ദിനം ആഘോഷമാക്കി ബ്രൂക്ക്ഫീൽഡ് മൃഗശാലയിലെ മൃഗങ്ങൾ. ഇല്ലിനോയിയിലെ ബ്രൂക്ക്ഫീൽഡിലെ മൃഗശാലയിലെ മൃഗങ്ങൾക്കാണ് മനുഷ്യർക്കെന്നപോലെ വാലന്റൈൻസ് ദിനം ആഘോഷിക്കാൻ ഹൃദയാകൃതിയിലുള്ള പഴങ്ങളും സമ്പുഷ്ടീകരണ ട്രീറ്റുകളും മൃഗശാല അധിക്രതർ ഫെബ്രുവരി 14-നു ഒ രുക്കിയിരുന്നത് .

നോർമും പിജെയും ബിസ്‌ക്കറ്റും ജെലാറ്റിനും കൊണ്ടുണ്ടാക്കിയ ട്രീറ്റുകൾ ആസ്വദിക്കുന്നതും കിനാക്ക് എന്ന് പേരിട്ടിരിക്കുന്ന ചാരനിറത്തിലുള്ള സീലുകളും ഫ്രോസൺ ജെലാറ്റിൻ ട്രീറ്റുകൾ ലഭിക്കുന്നതും മൂന്ന് വയസ്സുള്ള പിഗ്മി ഹിപ്പോ, ഗാലപ്പഗോസ് ആമകൾ എന്നിവ ഹൃദയാകൃതിയിലുള്ള തണ്ണിമത്തൻ കടിക്കുന്നത്തിന്റെ വീഡിയോകളും ചിത്രങ്ങളും മൃഗശാല അധിക്രതർ പുത് വിട്ടിട്ടുണ്ട് . മൃഗശാലയിലെ ബോട്ടിൽനോസ് ഡോൾഫിനുകൾ ഇപ്പോൾ മിനസോട്ടയിൽ താത്കാലികമായി താമസിക്കുന്നു, കൂടാതെ “സമുദ്ര സസ്തനികൾക്കായി നിർമ്മിച്ച” ഐസ് ട്രീറ്റുകൾ സ്വീകരിച്ചു.

ഒരു പത്രക്കുറിപ്പ് അനുസരിച്ച്, “ബ്രൂക്ക്ഫീൽഡ് മൃഗശാലയിലെ മൃഗങ്ങളെ ശാരീരികമായും മാനസികമായും ഉത്തേജിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ച് മൃഗസംരക്ഷണ ജീവനക്കാർ എപ്പോഴും ചിന്തിക്കുന്നു. അവർക്ക് സ്ഥിരമായി ലഭിക്കാത്ത വൈവിധ്യമാർന്ന സമ്പുഷ്ടീകരണങ്ങളും ഭക്ഷ്യവസ്തുക്കളും അവർക്ക് നൽകുക എന്നതാണ് ഒരു മാർഗം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments