കൊച്ചി: കോണ്‍ഗ്രസിനു ശക്തമായ സ്വാധീനമുള്ള ചാലക്കുടി ലോക്‌സഭാ സീറ്റ് ചലച്ചിത്രതാരം ഇന്നസെന്റിനെ മത്സരിപ്പിച്ച് അട്ടിമറി വിജയം നേടിയതിനു പിന്നാലെ വീണ്ടും മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ഥിയായി ഒരു ചലച്ചിത്ര താരം വരുമോ. ഇതാണ് ഇപ്പോള്‍ വ്യാപക ചര്‍ച്ച. കഴിയുന്നത്ര സീറ്റുകളില്‍ കരുത്തരായ സ്ഥാനാര്‍ഥികളെ നിര്‍ത്തി വിജയിപ്പിക്കണമെന്നാണ് തിരുവനന്തപുരത്ത് നടന്ന സിപിഎം കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ ധാരണയായത്. നിലവില്‍ കോണ്‍ഗ്രസിന്റെ ബെന്നി ബഹനാന്‍ എംപിയായുള്ള എറണാകുളം, തൃശൂര്‍ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ചാലക്കുടി മണ്ഡലം തിരികെ പിടിക്കാന്‍ കരുത്തരെ തേടുകയാണ് സിപിഎം.ഇതിനിടയിലാണ് സിനിമാ താരം മഞ്ജു വാര്യരെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎമ്മില്‍ ചര്‍ച്ച നടക്കുന്നതായി ഒറു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ മന്ത്രി പ്രഫഫ. സി രവീന്ദ്രനാഥ്, സിഐടിയു നേതാവ് യുപി ജോസഫ് എന്നിവരുടെ പേരുകളും ചാലക്കുടിയേല്ക്ക് പരിഗണിക്കപ്പെടുന്നവരില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.തൃശൂര്‍ ജില്ലയിലെ കൈപ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂര്‍, എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, കുന്നത്തുനാട് അസംബ്ലി മണ്ഡലങ്ങളാണ് ചാലക്കുടി ലോക്സഭ മണ്ഡലത്തിന് കീഴില്‍ വരുന്നത്.
ചലച്ചിത്രതാരം മഞ്ചുവാര്യര്‍ ലോക്‌സഭയിലേക്ക് മത്സരിക്കുമോ? ചാലക്കുടിയില്‍ ഇടതുസ്ഥാനാര്‍ഥിയാവുമോ?
RELATED ARTICLES