എച്ച്-1ബി വിസക്കാര്‍ക്ക് നാഷണല്‍ സെക്യൂരിറ്റി എഗ്രിമെന്റ് തുണയാകുന്നു. വൈറ്റ് ഹൗസ് പിന്തുണയോടെ നിലവില്‍ വന്ന കരാറില്‍ ഒരു ലക്ഷം ദമ്പതികള്‍ക്കും മക്കള്‍ക്കും തൊഴില്‍ അനുമതി നല്‍കാന്‍ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടികള്‍ സമ്മതിച്ച കരാര്‍ പുറത്തു വന്നു.
പ്രായപൂര്‍ത്തി ആയതു കൊണ്ടു രാജ്യം വിടേണ്ടി വരുന്ന 250,000 എച്-4 വിസക്കാര്‍ക്കും പ്രശ്‌നപരിഹാരമാവും ഈ ബില്‍. കൂടാതെ അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രതിവര്‍ഷം 18,000 തൊഴില്‍ അധിഷ്ഠിത ഗ്രീന്‍ കാര്‍ഡുകള്‍ കൂടി അധികമായി നല്‍കും. അതായത് അഞ്ചു വര്‍ഷത്തില്‍ പ്രതിവര്‍ഷം 158,000 തൊഴിലധിഷ്ഠിത ഗ്രീന്‍ കാര്‍ഡുകള്‍ വീതം യുഎസ് ലഭ്യമാക്കും.
എച്-1ബി വിസയില്‍ എത്തിയ പതിനായിരക്കണക്കിന് ഇന്ത്യന്‍ സാങ്കേതിക വിദഗ്ദര്‍ക്കാണ് ഇതിന്റെ പ്രയോജനം ഏറ്റവും ലഭിക്കുക. എട്ടു വര്‍ഷമെങ്കിലും യുഎസില്‍ അങ്ങിനെ ജീവിച്ചവര്‍ക്കു 21 വയസായാലും താത്കാലികമായി തുടരാം.