Wednesday, March 12, 2025

HomeMain Storyചൈനീസ് ചാരക്കപ്പല്‍ മാലി ദ്വീപില്‍, നിരീക്ഷണം കടുപ്പിച്ച് ഇന്ത്യ

ചൈനീസ് ചാരക്കപ്പല്‍ മാലി ദ്വീപില്‍, നിരീക്ഷണം കടുപ്പിച്ച് ഇന്ത്യ

spot_img
spot_img

ന്യൂഡല്‍ഹി:ചൈനയുടെ ‘ചാരക്കപ്പല്‍’ സിയാങ് യാങ് ഹോങ് 3 ഇന്ത്യന്‍ സമുദ്രതിര്‍ത്തിയില്‍ എത്തി. ചൈനയിലെ സാന്യ തുറമുഖം വിട്ട് യാത്രയാരംഭിച്ചത് മുതല്‍ കപ്പലിന്റെ നീക്കങ്ങള്‍ സംശയാസ്പദമാണെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അതിര്‍ത്തിയില്‍ പ്രവേശിച്ചതിന് പിന്നാലെ ഇന്ത്യന്‍ നേവിയുടെ മറീന്‍ ട്രാഫിക് വിഭാഗം കപ്പലിനെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ഈ നിരീക്ഷണത്തിലും കപ്പല്‍ ജാവ കടലില്‍ വച്ച് രണ്ടാഴ്ചയ്ക്ക് മുന്‍പ് ട്രാന്‍സ്പോണ്ടര്‍ ഓഫ് ചെയ്തതായി കണ്ടെത്തിയിരുന്നു. ഇത്തരം ദുരൂഹമായ പ്രവര്‍ത്തികള്‍ കപ്പല്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായതോടെ മാലെ തുറമുഖത്ത് കപ്പലെത്തിയത് നിസാരമായി തള്ളാനാവില്ലെന്ന് നിരീക്ഷകര്‍ പറയുന്നു.

2023 മുതല്‍ ചൈനീസ് കപ്പല്‍ ഇന്ത്യന്‍ സമുദ്രത്തിലുണ്ട്. ഇതിനകം ചൈനയുടെ 11 നിരീക്ഷണ, സര്‍വേ കപ്പലുകളാണ് ഈ പ്രദേശത്ത് പല തവണയായി പ്രത്യക്ഷപ്പെട്ടത്. 11 സാറ്റലൈറ്റ് ബലിസ്റ്റിക് മിസൈല്‍ ട്രാക്കിങ് ഷിപ്പുകളും ചൈനയുടേതായി ഇന്ത്യന്‍ സമുദ്രത്തില്‍ മുന്‍പ് കണ്ടെത്തിയിരുന്നു. ഈ കപ്പലുകള്‍ മാലദ്വീപിനെയും ശ്രീലങ്കയെയും സര്‍വെ നടത്തി സഹായിക്കുന്ന നിരുപദ്രവകരമായ കപ്പലുകളാണെന്നാണ് ചൈനയുടെ അവകാശവാദം. എന്നാല്‍ നിരന്തരം ചൈന പ്രദേശത്ത് സാന്നിധ്യമറിയിക്കുന്നതിനെ അതീവ ജാഗ്രതയോടെയാണ് ഇന്ത്യ കാണുന്നത്.

അടിയന്തരഘട്ടങ്ങളില്‍ വൈദ്യസഹായം നല്‍കുന്നതിനായി നേവിയുടേതടക്കം 3 ഹെലികോപ്ടറുകളും സൈനികരെയും ഇന്ത്യ മാലദ്വീപില്‍ വിന്യസിച്ചിട്ടുണ്ട്. അതേസമയം, ചൈനീസ് കപ്പലായ സിയാങ് യാങ് ഹോങ് 3 ഓപറേഷല്‍ ആവശ്യങ്ങള്‍ക്കായി മാത്രമാണ് എത്തിയതെന്നും, മാലദ്വീപിലെ പ്രത്യേക സാമ്പത്തിക മേഖലയിലേക്ക് ഇത് കടക്കുന്നില്ലെന്നും മുയിസു സര്‍ക്കാര്‍ വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments