Wednesday, March 12, 2025

HomeMain Storyഓസ്‌ട്രേലിയയ്ക്ക് അണ്ടര്‍19 ലോകകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യയെ പരാജയപ്പെടുത്തിയത് 79 റണ്‍സിന്

ഓസ്‌ട്രേലിയയ്ക്ക് അണ്ടര്‍19 ലോകകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യയെ പരാജയപ്പെടുത്തിയത് 79 റണ്‍സിന്

spot_img
spot_img

ബിനോനി: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് കിരീടം ഓസ്്‌ട്രേലിയ സ്വന്തമാക്കി. കലാശപ്പോരാട്ടത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ഓസ്‌ട്രേലിയ കിരീടത്തില്‍ മുത്തമിട്ടത്. ഒന്നാമത് ബാറ്റ് ചെയ്ത ഓസീസ് 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സ് എടുത്തു. 254 റണ്‍സ് വിജയലഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 43.5 ഓവറില്‍ 174 റണ്‍സിന് എല്ലാവരും പുറത്തായി ഓസ്‌ട്രേലിയയ്‌സ് 79 റണ്‍സിന്റെ ഉജ്ജ്വല വിജയം. ഓസീസിനു വേണ്ടി ഹര്‍ജാസ് സിംഗ് 55 റണ്‍സ് നേടി. ഓപ്പണര്‍ ഹാരി ഡിക്‌സണ്‍(42), ക്യാപ്ടന്‍ ഹഗ് വെയ്ബ്ഗന്‍(48) എന്നിവര്‍ മികച്ച ബാറ്റിംഗ് നടത്തി. ഇന്ത്യുടെ ടോപ് സോകറര്‍ 47 റണ്‍സ് നേടിയ ഓപ്പണര്‍ ആദര്‍ശ് സിംഗാണ്. 42 റണ്‍സ് നേടിയ മുരുഗന്‍ അഭിഷേകും മികച്ച പ്രകടനം നടത്തി. എന്നാല്‍ ബാക്കി ഇന്ത്യന്‍ താരങ്ങള്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments