Saturday, March 15, 2025

HomeNewsIndiaകാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവക്കില്‍ ഒന്നാം പ്രതി കഴിവുകെട്ട സര്‍ക്കാരെന്നു പ്രതിപക്ഷം; വന്യജീവി ആക്രമണം...

കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവക്കില്‍ ഒന്നാം പ്രതി കഴിവുകെട്ട സര്‍ക്കാരെന്നു പ്രതിപക്ഷം; വന്യജീവി ആക്രമണം തുടരുമ്പോഴും സര്‍ക്കാരിന് നിസംഗതയെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് വോക്കൗട്ട് നടത്തി

spot_img
spot_img

തിരുവനന്തപുരം: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒന്നാം പ്രതി സംസ്ഥാന സര്‍ക്കാരണെന്നും വന്യജീവി ആക്രമണം തുടരുമ്പോഴും സര്‍ക്കാരിന് നിസംഗതയാണെന്നും ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് വോക്കൗട്ട് നടത്തി.വയനാട്ടിലെ പ്രതിഷേധം മറ്റൊരു തലത്തിലേക്ക് കൊണ്ട് പോകാന്‍ ശ്രമമാണ് നടന്നതെന്ന മന്ത്രി എ.കെ.ശശീന്ദ്രന്റെ പ്രസ്താവനയെ പ്രതിപക്ഷനേതാവ് രൂക്ഷമായി വിമര്‍ശിച്ചു. വന്യജീവി ആക്രമമത്തില്‍ മരണഭയം ഉണ്ടാകുമ്പോള്‍ ആളുകള്‍ പ്രതികരിക്കും. ആ ജനതകയെ മാവോയിസ്റ്റുകളായോ തീവ്രവാദികളായോ ചിത്രീകരിക്കരുതെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.വന്യജീവി ആക്രമണം മൂലം ഭീതിയിലായ ജനങ്ങളുടെ പ്രതിഷേധത്തെ സെക്രട്ടേറിയറ്റിനു മുന്നില്‍ എല്ലാ ദിവസവും നടത്തുന്ന സമരത്തിന്റെ ലാഘവത്തോടെ കാണരുത്. എല്ലാ കാലത്തുമുണ്ടായിരുന്നതിനേക്കാള്‍ വലിയതോതില്‍ വന്യജീവികള്‍ വനത്തില്‍ നിന്നും പുറത്തേയ്ക്ക് ഇറങ്ങുകയാണ്. പരിക്കേറ്റവര്‍ക്കും മരണമടഞ്ഞവര്‍ക്കുമുള്ള നഷ്ടപരിഹാരം നല്കുന്നതും വൈകുകയാണ്.7000 ത്തോളം ആളുകള്‍ക്കാണ് ഇത്തരത്തില്‍ നഷ്ടപരിഹാരം ഇനിയും വിതരണം ചെയ്യാനുള്ളതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.വനം വകുപ്പ് നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. മന്ത്രിയുടെ ഭരണഘടനാപരമായ ചുമതല വനത്തിന്റെയും വന്യജീവിയുടേയും സംരക്ഷണം ആണ്. പക്ഷെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരാണ്. ഇതിന് രണ്ടിനും ഇടയിലുള്ള അവസ്ഥ മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ നിന്നാണ് ആന വന്നത്. റേഡിയോ കോളര്‍ സിഗ്‌നല്‍ എടുക്കാനായില്ലെന്നത് തുടക്കത്തില്‍ പ്രശ്‌നം ആയിരുന്നു. മൂന്ന് മണിക്കൂര്‍ വൈകിയാണ് സിഗ്‌നല്‍ കിട്ടിയത്. ഒരു സംസ്ഥാനത്തെ ഈ ഘട്ടത്തില്‍ കുറ്റപ്പെടുത്തുന്നില്ല എങ്കിലും വൈകി. ഇത്തരം സംഭങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. അടിയന്തിരപ്രമേയത്തിന് അപവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് വോക്കൗട്ട് നടത്തി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments