ദുബായ്: ഇന്നലെ രാത്രിമുതല്‍ യുഎഇയില്‍ പെയ്തിറങ്ങിയ ശക്തമായ മഴയെ തുടര്‍ന്ന് പ്രധാനറോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. മഴയ്ക്കൊപ്പം ആലിപ്പഴ വര്‍ഷവും ഉണ്ടായി. യുഎഇയില്‍ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രാലയം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പല സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നിര്‍ദേശിച്ചു
. വടക്കന്‍ എമിറേറ്റുകളില്‍ കനത്ത മഴയ്ക്കൊപ്പം മഞ്ഞു വീഴ്ചയുമുണ്ടായി. ഇടിമിന്നലിനോടൊപ്പം പെയ്തിറങ്ങിയ മഴയില്‍ റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ .വാഹനഗതാഗതവും പല മേഖലകളിലും സ്തംഭനാവസ്ഥയിലെത്തി.
ബീച്ചുകളും തടാകങ്ങളും സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നു നിര്‍ദേശിച്ചു. വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യത്തിനല്ലാതെ ആരും പുറത്തേക്ക് പോകരുതെന്നും നിര്‍ദേശിച്ചു. വന്‍ മഴയുംപൊടിക്കാറ്റും ഉണ്ടാവുമെന്നു കഴിഞ്ഞ ദിവസം തന്നെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
യുഎഇയില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും ; റോഡുകളില്‍ വെള്ളക്കെട്ട്, ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
RELATED ARTICLES