ഇസ്‌ളാമാബാദ്: പാക്കിസ്ഥാനിലെ പുതിയ പ്രധാനമന്ത്രി ആരെന്ന അനിശ്ചിതങ്ങള്‍ക്കു താത്കാലിക വിരാമം. മുന്‍ പ്രധാനമന്ത്രി നവാസ് ഫെരീഫിന്റെ അനുജന്‍ ഷെഹ്ബാസ് ഷെരീഫിനെ പ്രധാനമന്ത്രിയാക്കാന്‍ തീരുമാനമായി. നവാസ് ഷെരീഫ് ഇക്കാര്യം വ്യക്തമാക്കി. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുകയും പാക്കിസ്ഥാന്‍ മുസ്‌ളിം ലീഗ് പാര്‍ട്ടിക്ക് പുറത്തു നിന്നും പിന്തുണ നല്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് പുതിയ പ്രധാനമന്ത്രിയുടെ കാര്യത്തില്‍ ധാരണയിലേക്ക് എത്തിയത്.നവാസ് ഷെരീഫിന്റെ മകള്‍ മറിയം നവാസിനെപഞ്ചാബ് പ്രവശ്യയിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തതായും പാകിസ്ഥാന്‍ മുസ്ലീം ലീഗ വക്താവ് മറിയം ഔറംഗസേബ് എക്സില്‍ കറുിച്ചു.പുതിയ ഗവണ്‍മെന്റിന്റെ ഭാഗമാകാതെ തന്റെ പാര്‍ട്ടി മുന്‍ പ്രധാനമന്ത്രി നവാസിനെ പിന്തുണയ്ക്കുമെന്ന് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയും വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ രാഷ്ട്രീയ സ്ഥിരത ഉറപ്പിക്കുന്നതിനായി നവാസ് ഷെരീഫിനെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും പിന്തുണയ്ക്കുന്നതായി ബിലാവല്‍ ഭൂട്ടോ പത്രസമ്മേളനത്തില്‍ പറഞ്ഞു
മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരന്‍ഷെഹ്ബാസ് ഷെരീഫ് പാക് പ്രധാനമന്ത്രിയാവും
RELATED ARTICLES