Saturday, March 15, 2025

HomeNewsKeralaലോക്‌സഭ സ്ഥാനാര്‍ഥിപ്പട്ടിക; 10 ഇടത്ത് ഏകദേശ ധാരണണയുമായി സിപിഎം

ലോക്‌സഭ സ്ഥാനാര്‍ഥിപ്പട്ടിക; 10 ഇടത്ത് ഏകദേശ ധാരണണയുമായി സിപിഎം

spot_img
spot_img

തിരുവനന്തപുരം: സംസ്ഥാന മന്ത്രിയേയും എംഎല്‍എമാരേയും കളത്തിലിറക്കി എങ്ങനേയും പരമാവധി ലോക്‌സഭാ സീറ്റുകള്‍ നേടുക എന്ന ലക്ഷ്യവുമായി കേരളത്തില്‍ സിപിഎമ്മിന്റെ പ്രാഥമീക പട്ടിക. 10 മണ്ഡലങ്ങളിലെ സിപിഎം സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ ധാരണയായി.മറ്റന്നാള്‍ ചേരുന്ന സിപിഎം സംസ്ഥാന സമിതിയില്‍ വച്ച് മുഴുവന്‍ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമാകും.. ആറ്റിങ്ങല്‍ല്‍ മണ്ഡലത്തിലേക്ക് പരിഗണിക്കുന്നത് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും നിലവിലെ വര്‍ക്കല എംഎഎല്‍എയുമായ വി. ജോയിയെയാണ് കൊല്ലം എംഎല്‍എ എം. മുകേഷിനെ കൊല്ലം ലോക്‌സഭയിലേക്കും പത്തനംതിട്ടയില്‍ മുന്‍ മന്ത്രി തോമസ് ഐസക്കിനേയുപം പരിഹഗണിച്ചേക്കും. ആലപ്പുഴയില്‍സിറ്റിംഗ് എംപി എ.എം. ആരിഫ് വീണ്ടുപം പോരാട്ടത്തിന് ഇറങ്ങിയേക്കും. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനിലൂടെ ആലത്തൂര്‍ തിരിച്ചുപിടിക്കാനും ശ്രമമുണ്ട്.പാലക്കാട് എ. വിജയരാഘവനും കോഴിക്കോട എളമരം കരിമും വടകരയില്‍ കെ.കെ.ശൈലജയും കണ്ണൂരില്‍ എം. വി. ജയരാജനുംകാസര്‍കോട്്് എന്‍.വി. ബാലകൃഷ്ണനും പോരാട്ടത്തിനിറങ്ങുമെന്നാണ് ഏകദേശ സൂചനകള്‍. അന്തിമ തീരുമാനം ഈ മാസം അവസാനത്തോടെയുണ്ടാവും

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments