ലണ്ടണ്‍: ബ്രിട്ടണിലേയ്ക്ക് വിദേശരാജ്യങ്ങളില്‍ നിന്നു ദന്തഡോക്ടര്‍മാരെ നിയമിക്കുന്നതിനുള്ള മാനദണ്ഡത്തില്‍ ഇളവു വരുത്തിയേക്കുമെന്നു റിപ്പോര്‍ട്ടുകള്‍. ഇത്തരമൊരു ഇളവ് നല്കിയാല്‍ ഇന്ത്യയില്‍ നിന്ന് പ്രത്യേകിച്ച കേരളത്തില്ഡ നിന്നുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ ഗുണകരമായിരിക്കും. നിലവില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിനായി നടത്തുന്നയോഗ്യത പരീക്ഷ ഒഴിവാക്കുമെന്നാണ് സൂചന.
യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പുറത്തുള്ള ദന്തഡോക്ടര്‍മാര്‍ ബ്രിട്ടനില്‍ ജോലി ചെയ്യുന്നതിന് വിദേശ പ്രവേശന പരീക്ഷ പാസാകണമെന്ന വ്യവസ്ഥയാണ് ഇതോടെ ഒഴിവാകുക. ദന്തഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാനാണ് ഇളവുകളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകാനുള്ള തീരുമാനം.
പുതിയ പദ്ധതി മൂന്ന് മാസത്തെ പരിശോധനകള്‍ക്ക് ശേഷമായിരിക്കും നടപ്പിലാക്കുക.
ബ്രിട്ടണില്‍ ദന്തഡോക്ടര്‍മാരെ നിയമിക്കുന്നതില്‍മാനദണ്ഡത്തില്‍ ഇളവു വരുത്തിയേക്കും; മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗുണകരമാകും
RELATED ARTICLES