മോസ്‌കോ: ജയില്‍ വെച്ച് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിയെ അവസാനം ഒരുവട്ടം കാണാനായി മൃതദേഹം വിട്ടു തരണമെന്ന് ഹൃദയവേദനയോട് പ്രസിഡന്റ് പുടിനോട് ആവശ്യപ്പെട്ട് നവല്‍നിയുടെ മാതാവ് ല്യൂഡ്മില നവല്‍നയ. പീനല്‍ കോളനി ജയിലിന് മുന്നില്‍ നിന്നും മാതാവ് സംസാരിക്കുന്ന വിഡിയോയിലാണ് ആവശ്യമുന്നയിക്കുന്നത്. മരണവിവരം പുറത്തുവന്ന് അഞ്ച് ദിവസമായിട്ടും, മൃതദേഹം കാണാനായില്ലെന്ന് മാതാവ് വിഡിയോ സന്ദേശത്തില്‍ പറയുന്നു. നവല്‍നിയെ മരണത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തുമെന്ന പരാമര്‍ശത്തിന് പിന്നാലെ അലക്‌സി നവല്‍നിയുടെ ഭാര്യ യൂലിയയുടെ എക്‌സ് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
റഷ്യയില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പുട്ടിന്റെ മുഖ്യ എതിരാളിയായ നവാല്‍നി മരണപ്പെടുന്നത്. ഇതോടെ നവല്‍നിയുടെ ഭാര്യ യൂലിയ റഷ്യയ്ക്ക് പുറത്തുനിന്ന് പുട്ടിനെതിരെ അനുയായികളെ അണിനിരത്തുന്നത്. നവാല്‍നിയെ പുട്ടിന്‍ കൊന്നതാണെന്നും നവാല്‍നിക്ക് വേണ്ടി ആരെയും ഭയക്കാതെ താന്‍ പോരാട്ടം ശക്തമായി തുടരുമെന്നും യൂലിയ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. നവാല്‍നിയെ കൊലപ്പെടുത്തിയെന്നതിന്റെ തെളിവുകള്‍ മറയ്ക്കാന്‍ ശ്രമിക്കുകയാണെന്നും യൂലിയ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
നവല്‍നിയെ അവസാനമായി ഒന്നു കാണാന്‍ മൃതദേഹം വിട്ടുനല്കണമെന്ന ആവശ്യവുമായി മാതാവ്
RELATED ARTICLES