വത്തിക്കാൻ സിറ്റി : നടക്കുമ്പോൾ സഹായത്തിനായി ഫ്രാൻസീസ് മാർപാപ്പ ഉപ യോഗിക്കുന്ന ഊന്നുവടിയുടെ പാതിഭാഗം ഇളകിപ്പോയി.: ഫ്രാൻസീസ് മാർപാപ്പ വീഴാതെ രക്ഷപെട്ടുമഹാജൂബിലിയുടെ ഭാഗമായുള്ള ചടങ്ങിൽ പങ്കെടുക്കാൻ വേദിയിലേക്കു നടക്കുന്നതിനിടെയാണ് ഊന്നുവടിയുടെ മുകൾഭാഗം ഇളകിമാറിയത്. ഇതേ തുടർന്ന് ഫ്രാൻസിസ് മാർപാപ്പയ്ക്ക് കാലിടറിയെങ്കിലും വീഴാതെ രക്ഷപ്പെട്ടു.
സഹായികളുടെ തുണയോടെ വേദിയിലെത്തി മാർപാപ്പ ചടങ്ങിൽ പങ്കെടുത്തു. കാൽമുട്ടു വേദന മൂലം നടക്കാൻ പ്രയാസമുള്ള മാർപാപ്പ ഊന്നുവടിയുടെ സഹായത്തോടെയോ വീൽ ചെയറിലോ ആണ് സഞ്ചരിക്കുന്നത്. കഴിഞ്ഞ മാസം കിടക്കയിൽ നിന്നെഴുന്നേൽക്കുമ്പോൾ വീണ് കൈയ്ക്കു ചെറിയ പരുക്കേറ്റിരുന്നു. ഡിസംബർ 7ന്കാലിടറിയതിനെത്തുടർന്ന്നൈറ്റ്സ്റ്റാൻഡിൽ തട്ടി താടിയിൽമുറിവ് പറ്റിയിരുന്നു.