കെയ്റോ : ഗാസയിലെ ബന്ദി കൈമാറ്റത്തിൽ അമേരിക്കൻ പൗരൻ ഉൾപ്പെടെ മൂന്നുപേരെ .ഹമാസ് കൈമാറിയപ പ്പോൾ 183 പലസ്‌തീൻകാരെ ഇസ്രയേൽ .വിട്ടയച്ചു.ഹമാസ് വിട്ടയച്ചവരിൽ ഒരു ഇസ്രയേൽ -അമേരിക്കൻ പൗരനും ഉണ്ട്. വിട്ടയച്ച പലസ്‌തീൻകാരെ സ്വീകരിക്കാൻ വലിയ ജനക്കൂട്ടം എത്തിയിരുന്നു.
ഇസ്രയേലുകാരെ കൈമാറിയ സ്‌ഥലങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലേതു പോലെ ജനക്കൂട്ടം ഉണ്ടാകാതിരിക്കാൻ ഹമാസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ജനക്കൂട്ടത്തിന്റെ ബഹളത്തിലൂടെ ബന്ദികളെ കൈമാറുന്നതിൽ അനിഷ്ടം പ്രകടിപ്പിച്ച് പാലസ്തീൻകാരെ കൈമാറുന്നത് കഴിഞ്ഞ ദിവസം ഇസ്രയേൽ വൈകിപ്പിച്ചിരുന്നു. പലസ്തീനിൽ നിന്നുള്ള കുട്ടികൾ ഉൾപ്പെടെ ഗുരുതരം രോഗം ബാധിച്ചവരുടെ ആദ്യ സംഘം ഇന്നലെ റഫ അതിർത്തി വഴി ഈജിപ്‌തിലേക്കു പോയി. ലോകാരോഗ്യ സംഘടനയാണ് യാത്ര ഒരുക്കിയത്.