കാൻബെറ: ഓസ്ട്രേലിയയിലെ ക്വീൻസ് ലാൻഡിൽ വെള്ളപ്പൊക്കം രൂക്ഷമായി.ഇതോടെ നിരവധിപ്പേരെ കുടിഒഴിപ്പിച്ചു
ഓസ്ട്രേലിയൻ സംസ്ഥാനമായ ക്വീൻസ് ലൻഡിൻ്റെ വടക്കൻ മേഖലയിൽ വെള്ള പ്പൊക്കത്തിൽ ഒരു സ്ത്രീ മരിക്കുകയും നിരവധി വീടുകൾ മുങ്ങുകയും വാഹ നങ്ങൾ ഒലിച്ചുപോവുകയും ചെയ്തതായി റി പ്പോർട്ടുണ്ട്. വടക്കുപടിഞ്ഞാറൻ ക്വീൻസ്ലൻഡി ലെ ഇംഗാം പട്ടണത്തിൽ രക്ഷാപ്രവർത്തന ബോട്ട് മരത്തിലിടിച്ച് മറിഞ്ഞാണ് സ്ത്രീ മരിച്ചത്. വെള്ളിയാഴ്ച മുതൽ മേഖലയിൽ കനത്ത മഴ യാണ് പെയ്യുന്നത്.
മഴ തുടരുന്നതിനാൽ വെള്ളപ്പൊക്കം രൂക്ഷമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 60 വർഷത്തിനിടെ മേഖല നേരിടുന്ന ഏറ്റ വും രൂക്ഷമായ വെള്ളപ്പൊക്കമാണിതെന്ന് കാ ലാവസ്ഥ നിരീക്ഷണ വിഭാഗം പറഞ്ഞു.1700 വീടുകൾ വെള്ളത്തിനടിയിലാകാൻ സാ ധ്യതയുണ്ടെന്ന് വെള്ളപ്പൊക്കം ഏറ്റവും രൂക്ഷ മായി ബാധിച്ച ടൗൺസ്‌വില്ലെയിലെ പ്രാദേശിക ദുരന്തര നിവാരണ വിഭാഗം അറിയിച്ചു.
മൂന്നു ദിവസത്തിനിടെ 1000 എം.എം മഴ പെയ്തത് റെക്കോഡാണെന്ന് ക്വീൻസ്ലൻ ഡ് സ്റ്റേറ്റ് പ്രീമിയർ ഡേവിഡ് ക്രിസഫുള്ളി പറ ഞ്ഞു. ശക്തമായ മഴ തിങ്കളാഴ്‌ച വരെ തുടരുമെന്നും അദ്ദേഹം അറിയിച്ചു. മഴയുടെ ശക്തി മാത്ര മല്ല, കൂടുതൽ സമയം നീണ്ടുനിൽക്കുന്നതാണ് ആശങ്കപ്പെടുത്തുന്നതെന്നും ക്രിസഫുള്ളി എ. ബി.സി ചാനലിനോട് പറഞ്ഞു.