Monday, February 3, 2025

HomeMain Storyപൊതുമാപ്പ് കാലാവധി അവസാനിച്ചതിനു പിന്നാലെ യുഎഇയില്‍നടത്തിയ പരിശോധനയില്‍ 6000 ത്തിലധികം അറസ്റ്റ്

പൊതുമാപ്പ് കാലാവധി അവസാനിച്ചതിനു പിന്നാലെ യുഎഇയില്‍നടത്തിയ പരിശോധനയില്‍ 6000 ത്തിലധികം അറസ്റ്റ്

spot_img
spot_img

അബുദാബി: പൊതുമാപ്പ് കാലാവധി അവസാനിച്ചതിനു പിന്നാലെ യുഎഇയില്‍ നടത്തിയ പരിശോധനയില്‍ 6000 ത്തിലധികം പേര്‍ അറസ്റ്റില്‍ വിസാ നിയമം ലംഘിച്ച കുറ്റത്തിനാണ് ഇവര്‍ അറസ്റ്റിലായത്. ഡിസംബര്‍ 31 ന് പൊതുമാപ്പ് പദ്ധതി അവസാനിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് നിയലംഘകര്‍ പിടിയിലായത്. നിയമ ലംഘകരെ പിടികൂടുന്നതിന് 270 ലധികം പരിശോധനാ ക്യാമ്പുകള്‍ നടത്തിയതായി ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇനിയും പരിശോധന തുടരുമെന്നും ഇത്തരം നിയമലംഘനങ്ങളെയോ നിയമലംഘകരെയോ നിസ്സാരമായി കാണില്ലെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സയീദ് അല്‍ ഖൈലി പറഞ്ഞു. സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച പൊതുമാപ്പ് പദ്ധതി ഒക്ടോബര്‍ 31 ന് അവസാനിപ്പിക്കാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഐസിപി രണ്ട് മാസത്തേക്ക് ഇളവുകള്‍ നീട്ടിനല്‍കി. പൊതുമാപ്പിനുള്ള സമയപരിധി 2024 ഡിസംബര്‍ 31 ന് അവസാനിച്ചതായും അധികൃതര്‍ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments