Tuesday, February 4, 2025

HomeMain Storyഗാസയിൽ കൊല്ലപ്പെട്ടത് 61,709  ലധികം പാലസ്തീ നികളെന്ന് അധികൃതർ, പതിനായിരത്തിലധികം മൃതദേഹങ്ങൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ

ഗാസയിൽ കൊല്ലപ്പെട്ടത് 61,709  ലധികം പാലസ്തീ നികളെന്ന് അധികൃതർ, പതിനായിരത്തിലധികം മൃതദേഹങ്ങൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ

spot_img
spot_img

ഗാസ: ഒന്നര വർഷത്തോളം നീണ്ട ഹമാസ് – ഇസ്രായേൽ പോരാട്ടത്തിൽ  ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 61,709 കവിയുമെന്ന് അധികൃതർ. കാണാതായവരുടെ എണ്ണം കൂടി ഉൾപ്പെടുത്തി യതോടെയാണ് മരണസംഖ്യ ഉയർന്നത്.

47,518 പേർ കൊല്ലപ്പെട്ടെന്നായിരുന്നു ഗസ്സ ആ രോഗ്യ മന്ത്രാലയം മുമ്പ്  പുറത്തുവിട്ട കണ ക്ക്. കൊല്ലപ്പെട്ട 76 ശതമാനം പാലസ്തീനികളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി ഗസ്സ ഭരണകൂടത്തിൻ്റെ ഇൻഫർമേഷൻ ഓഫിസ് തല വൻ സലാമ മഹറൂഫ് പറഞ്ഞു.

അതേസമയം, 14,222 പേരുടെയെങ്കിലും മൃതദേഹങ്ങൾ കെട്ടിടങ്ങളുടെയും വീടുകളുടെയും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാ ണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇസ്രായേൽ വം ശഹത്യയിൽ ജീവൻ നഷ്ടപ്പെട്ടവരിൽ 17,881 പേ രും കുട്ടികളാണ്. 214 നവജാത ശിശുക്കളെയും സൈന്യം കൊലപ്പെടുത്തിയതായി ഗസ്സ സിറ്റി യിലെ അൽ ശിഫ ആശുപത്രിയിൽ അദ്ദേഹം മാ ധ്യമങ്ങളോട് പറഞ്ഞു.

20 ലക്ഷത്തിലേറെ പേർ കുടിയൊഴിപ്പിക്കപ്പെട്ടു. ചിലർക്ക് 25 തവണ വീടും ടെൻ്കളും വിട്ട് പലാ യനം ചെയ്യേണ്ടി വന്നു. അടിസ്ഥാന സൗകര്യ ങ്ങൾ പോലും ഇല്ലാത്ത സാഹചര്യത്തിലാണ് അഭയാർഥികൾ ജീവിച്ചത്. പീരങ്കികളും ഡ്രോ ണുകളും ഉപയോഗിച്ച് ഇസ്രായേൽ സേന നട ത്തിയ നിരന്തര ബോംബിടലിൽ 1,11,588 പേർ ക്ക് വിവിധ തരത്തിലുള്ള പരിക്കേറ്റതായും മഹ റൂഫ് കൂട്ടിച്ചേർത്തു.

:സാധാരണക്കാർക്ക് മാത്രമല്ല, ഗസ്സയിലെ ആ രോഗ്യ പ്രവർത്തകർക്കും മാധ്യമപ്രവർത്തകർ ക്കും സന്നദ്ധ പ്രവർത്തകർക്കും കനത്ത ആ ഘാതമാണുണ്ടാക്കിയത്. 1155 ആരോഗ്യ പ്രവ ർത്തകരും 205 മാധ്യമപ്രവർത്തകരും 194 സി വിൽ ഡിഫൻസ് ജീവനക്കാരും കൊല്ലപ്പെട്ടിട്ടു ണ്ട്.

ഗസ്സ വെടിനിർത്തൽ കരാർ നിലവിൽ വന്നതി നെ തുടർന്നാണ് കൊല്ലപ്പെട്ടവരുടെയും പരി ക്കേറ്റവരുടെയും പുതുക്കിയ എണ്ണം അധികൃത ർ പുറത്തുവിട്ടത്. വെടിനിർത്തൽ മാർച്ച് വരെ നീ ളുമെന്നതിനാൽ ഇസ്രായേൽ വിലക്ക് കാരണം രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിയാതിരു ന്ന പ്രദേശങ്ങളിലും മൃതദേഹങ്ങൾക്കായുള്ള പ രിശോധന നടത്തുന്നുണ്ട്.

രക്ഷാപ്രവർത്തനങ്ങൾ നിർത്തിവെച്ച് സന്നദ്ധ, മെഡിക്കൽ സംഘങ്ങൾ മൃതദേഹങ്ങൾ കണ്ട ടുക്കാനുള്ള ദൗത്യങ്ങളിലേക്ക് കടന്നതായി അ ൽ ജസീറ ലേഖകൻ താരീഖ് അബു അസം ഗസ്സ യിൽനിന്ന് റിപ്പോർട്ട് ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments