കീവ്: റഷ്യക്കെതിരെ യുദ്ധത്തിൽഅമേരിക്ക സഹായി ക്കണമെങ്കിൽ പുതിയ നിർദേശം മുന്നോട് വെച്ച് പ്ര സിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്ൻ്റെ അപൂർവമായ പ്രകൃ തി വിഭവങ്ങൾ യു.എസിന് നൽകണമെന്നാണ് ട്രംപിന്റെആവശ്യം. വളരെ വിലപ്പെട്ട പ്ര കൃതി വിഭവങ്ങളുള്ള രാജ്യമാണ് യുക്രെയ്ൻ. ഇ വ നൽകാമെങ്കിൽ 30000 കോടി ഡോളറിന്റെ ആയുധ സഹായം കൈമാറാമെന്ന് കരാറുണ്ടാ ക്കാൻ ഉദ്ദേശിക്കുന്നതായി ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
യുക്രെയ്ൻ പ്രസിഡൻ്റ് വൊളോദിമിർ സെലൻ സ്കി തന്നെയാണ് ഈ പദ്ധതി ആദ്യം അവതരി പ്പിച്ചതെന്നും റിപ്പോർട്ടുണ്ട്. അതേസമയം, അവ സരം മുതലെടുക്കാനുള്ള ട്രംപിന്റെ നിലപാടി നെ വിമർശിച്ച് ജർമൻ ചാൻസലർ ഒലാഫ് സ്കോൾസ് രംഗത്തെത്തി. ട്രംപിന്റെ പദ്ധതി സ്വാർഥവും സ്വന്തം കാര്യം മാത്രം നോക്കുന്നതു മാണെന്ന് അദ്ദേഹം ആരോപിച്ചു. റഷ്യയുമായു ള്ള യുദ്ധം അവസാനിച്ചാൽ യുക്രെയ്ൻ പുനർ നിർമാണത്തിനാണ് അത്തരം പ്രകൃതി വിഭവങ്ങ ൾ ഉപയോഗിക്കേണ്ടതെന്നും ഒലാഫ് പറഞ്ഞു. യു.എസ് കഴിഞ്ഞാൽ യുക്രെയ്ന്‌ന് ഏറ്റവും കൂടു തൽ ആയുധ സഹായം നൽകുന്ന രാജ്യമാണ് ജർമനി.