Saturday, March 29, 2025

HomeNewsKeralaവഴിയരികില്‍ നിന്ന ദമ്പതികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ പ്രകോപനമില്ലാതെ പോലീസിന്റെ മൃഗീയ ആക്രമണം: സംഭവം പത്തനംതിട്ടയില്‍

വഴിയരികില്‍ നിന്ന ദമ്പതികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ പ്രകോപനമില്ലാതെ പോലീസിന്റെ മൃഗീയ ആക്രമണം: സംഭവം പത്തനംതിട്ടയില്‍

spot_img
spot_img

പത്തനംതിട്ട: പത്തനംതിട്ടയില്‍ ദമ്പതികള്‍ അടക്കമുള്ള സംഘത്തിന് നേരെ പോലീസിന്‍രെ തേര്‍വാഴ്ച്ചവിവാഹ റിസപ്ഷന്‍ കഴിഞ്ഞ് മടങ്ങിയ കോട്ടയം സ്വദേശികള്‍ക്കാണ് പൊലീസിന്റെ മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രി 11 മണിക്ക് ശേഷമായിരുന്നു സംഭവം. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ് ഐ എസ.് ജിനുവും സംഘവുമാണ് വിവാഹ സംഘത്തെ ആക്രമിച്ചത്. പൊലീസ് എത്തിയത് ബാറിന് മുന്നില്‍ പ്രശ്‌നമുണ്ടാക്കിയവരെ തേടി. ആളുമാറിയാണ് വിവാഹ സംഘത്തെ ആക്രമിച്ചതെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് വഴിയരികില്‍ നിന്നവരെയാണ് പൊലീസ് മര്‍ദിച്ചത്. പരിക്കേറ്റവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ലാത്തി വീശിയതെന്നാണ് ഉയരുന്ന പരാതി. അടൂരില്‍ വിവാഹ റിസപ്ഷന്‍ കഴിഞ്ഞ് മടങ്ങുമ്പോള്‍ വാഹനം വഴിയരികില്‍ വിശ്രമത്തിനായി നിര്‍ത്തിയപ്പോള്‍ പൊലീസ് സംഘം തല്ലിയോടിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ സിതാര പറഞ്ഞു. സംഭവത്തില്‍ ശക്തമായ അന്വേഷണവും നടപടിയും ഉണ്ടാകുമെന്ന് പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാര്‍ അറിയിച്ചു. പരിക്കേറ്റവരുടെ മൊഴി ഡിവൈഎസ്പി രേഖപ്പെടുത്തി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments