Sunday, April 20, 2025

HomeMain Storyഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണമാറ്റമെന്ന് സൂചന നൽകി എക്സിറ്റ് പോളുകൾ; നേട്ടമുണ്ടാക്കാതെ കോണ്‍ഗ്രസ്‌

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണമാറ്റമെന്ന് സൂചന നൽകി എക്സിറ്റ് പോളുകൾ; നേട്ടമുണ്ടാക്കാതെ കോണ്‍ഗ്രസ്‌

spot_img
spot_img

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നുതുടങ്ങി. ഇതുവരെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളിലെല്ലാം ബി.ജെ.പിക്കാണ് മുന്‍തൂക്കം.

പി-മാര്‍കിന്റെ എക്‌സിറ്റ് പോളില്‍ ബി.ജെ.പി.ക്ക് 39 മുതല്‍ 49 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രവചനം. ആംആദ്മി പാര്‍ട്ടിക്ക് 21 മുതല്‍ 31 വരെ സീറ്റുകളും കോണ്‍ഗ്രസ് ഒരുസീറ്റ് വരെ ലഭിച്ചേക്കാമെന്നും പി-മാര്‍ക് പ്രവചിക്കുന്നു.

ജെ.വി.സി.യുടെ എക്‌സിറ്റ്‌പോള്‍ ഫലത്തില്‍ ബി.ജെ.പിക്ക് വന്‍മുന്നേറ്റമാണ് പ്രവചിക്കുന്നത്. ബി.ജെ.പി.ക്ക് 39 മുതല്‍ 45 വരെ സീറ്റുകളാണ് ജെ.വി.സി. പ്രവചിക്കുന്നത്. ആംആദ്മിക്ക് 22 മുതല്‍ 31 വരെ സീറ്റുകളും കോണ്‍ഗ്രസിന് രണ്ടുസീറ്റ് വരെയും ജെ.വി.സി. പ്രവചിക്കുന്നു.

മാട്രിസ് എക്‌സിറ്റ് പോളില്‍ ബി.ജെ.പിക്ക് 35 മുതല്‍ 40 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. ആംആദ്മിക്ക് 32 മുതല്‍ 37 വരെ സീറ്റുകളും കോണ്‍ഗ്രസിന് ഒരുസീറ്റും മാട്രിസ് പ്രവചിക്കുന്നു.

ചാണക്യ സ്ട്രാറ്റജീസിന്റെ എക്‌സിറ്റ് പോളിലും ബി.ജെ.പിക്കാണ് മുന്‍തൂക്കം. 39 മുതല്‍ 44 വരെ സീറ്റുകളില്‍ ബി.ജെ.പി. വിജയിച്ചേക്കുമെന്നാണ് ചാണക്യയുടെ പ്രവചനം. 25 മുതല്‍ 28 വരെ സീറ്റുകളാണ് ആംആദ്മിക്ക് പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് മൂന്നുസീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്നും ചാണക്യ സ്ട്രാറ്റജീസ് എക്‌സിറ്റ് പോളില്‍ ചൂണ്ടിക്കാണിക്കുന്നു.

പീപ്പിള്‍സ് പള്‍സിന്റെ എക്‌സിറ്റ് പോളില്‍ ബി.ജെ.പിക്ക് 51 മുതല്‍ 60 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. ആംആദ്മി 10 മുതല്‍ 19 വരെ സീറ്റുകളില്‍ ഒതുങ്ങുമെന്നും കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിക്കില്ലെന്നും പീപ്പിള്‍സ് പള്‍സ് പ്രവചിക്കുന്നു.

പീപ്പിള്‍സ് ഇന്‍സൈറ്റിന്റെ എക്‌സിറ്റ് പോളിലും ബി.ജെ.പിക്കാണ് മേല്‍ക്കൈ. 40 മുതല്‍ 44 വരെ സീറ്റുകളാണ് പീപ്പിള്‍സ് ഇന്‍സൈറ്റ് എക്‌സിറ്റ് പോളില്‍ ബി.ജെ.പി.ക്ക് പ്രവചിച്ചിരിക്കുന്നത്. ആംആദ്മി 25 മുതല്‍ 29 വരെ സീറ്റുകള്‍ നേടുമെന്നും കോണ്‍ഗ്രസ് ഒരുസീറ്റിലൊതുങ്ങുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments