Thursday, February 6, 2025

HomeMain Storyകശ്മീര്‍ അടക്കമുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഇന്ത്യയുമായി ചര്‍ച്ചക്ക് തയാറാണെന്ന് പാക് പ്രധാനമന്ത്രി

കശ്മീര്‍ അടക്കമുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഇന്ത്യയുമായി ചര്‍ച്ചക്ക് തയാറാണെന്ന് പാക് പ്രധാനമന്ത്രി

spot_img
spot_img

ഇസ്‌ലാമാബാദ്: കശ്മീര്‍ അടക്കമുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഇന്ത്യയുമായി ചര്‍ച്ചക്ക് തയാറാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ശഹബാസ് ശരീഫ്. പാക് അധീന കശ്മീരില്‍ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു ശഹബാസ് ശരീഫ് ഇക്കാര്യം അറിയിച്ചത്.

”കശ്മീര്‍ അടക്കമുള്ള എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. 1999ലെ ലാഹോര്‍ പ്രഖ്യാപനത്തില്‍ പറഞ്ഞതുപോലെ ചര്‍ച്ച മാത്രമാണ് ബന്ധം നന്നാക്കാനുള്ള ഏക വഴി.”-പാക് പ്രധാനമന്ത്രി പറഞ്ഞു.

പാക് സന്ദര്‍ശനത്തിടെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയാണ് ലാഹോര്‍ പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചത്. ശത്രുതയും സംഘര്‍ങ്ങളും അവസാനിപ്പിച്ച് പാകിസ്താനുമായി നല്ല അയല്‍ബന്ധം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നതായി ഇന്ത്യ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഐക്യരാഷ്ട്ര സഭക്ക് ഇന്ത്യ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്നും ചര്‍ച്ച ആരംഭിക്കണമെന്നും ശഹബാസ് ഷരീഫ് ആവശ്യപ്പെട്ടു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ പരാമര്‍ശിച്ചായിരുന്നു പാക് പ്രധാനമന്ത്രിയുടെ പരാമര്‍ശം.

ഇന്ത്യ ആയുധങ്ങള്‍ ശേഖരിക്കുകയാണെന്ന് ആരോപിച്ച പാക് പ്രധാനമന്ത്രി അത് മേഖലയില്‍ സമാധാനം കൊണ്ടുവരില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. മുന്നോട്ട് പോകാനുള്ള ഏക മാര്‍ഗം സമാധാനമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ പ്രമേയ പ്രകാരമുള്ള ‘സ്വയം നിര്‍ണയാവകാശം’ മാത്രമാണ് കശ്മീര്‍ പ്രശ്‌നത്തിനുള്ള ഏക പരിഹാരമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാന്‍ പലതവണ കശ്മീര്‍ വിഷയം ഉന്നയിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments