വാഷിംഗ്ടൺ:അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് അമേരിക്കൻ ഉപരോധം വരുന്നു.അമേരിക്കയ്ക്കും സഖ്യരാഷ്ട്രങ്ങൾക്കുമെതിരെ രാജ്യാന്തര ക്രിമിനൽ കോടതി അന്വേഷണത്തെ പിന്തുണയ്ക്കുന്നവർക്കു സാമ്പത്തിക, ഉപരോധങ്ങൾ നടപ്പാക്കാനാണ് ലക്ഷ്യം.
കൂടാതെ മതസ്വാതന്ത്ര്യം ഉൾപ്പെടെ വിശ്വാസസംബന്ധമായ കാര്യങ്ങൾക്കായി വൈറ്റ്ഹൗസിൽ ഫെയ്ത്ത് ഓഫിസ് രൂപീകരിക്കുമെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഫെഡറൽ സർക്കാരിലെ ക്രിസ്ത്യൻ വിരുദ്ധത തടയാൻ അറ്റോർണി ജനറൽ പാം ബാൻഡി നയിക്കുന്ന ടാസ്ക്ഫോഴ്സ് രൂപീകരിക്കും.